എഴുത്തിന്‍റെയും വായനയുടെയും പിന്‍ബലമുള്ള തലമുറ നമുക്കുണ്ടാകണം: പി.ടി.തോമസ്‌

ദമ്മാം: ആരെങ്കിലും പറയുന്ന വിഷയങ്ങളെ ഒരു മുന്‍ധാരണയുമില്ലാതെ ഏറ്റുപിടിക്കുന്നതിന് പകരം ആ വിഷയത്തെക്കുറിച്ച് കൃത്യമായ വിവരം വായനയിലൂടെയും എഴുത്തിലൂടെയും സ്വായത്തമാക്കി പ്രതികരിക്കുവാന്‍ കഴിയുന്ന ഒരു തലമുറ നമുക്കുണ്ടാകണം. ഊഹാപോഹങ്ങളുടെയോ കേട്ട്കേള്‍വിയുടെയോ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിന് പകരം വിശദമായി പഠിച്ച് ശരിയും തെറ്റും വേര്‍തിരിച്ച് കണ്ടെത്തുവാന്‍ ആര്‍ജ്ജവമുള്ള തലമുറയായിരിക്കണം നമ്മുടേത്. ഏറെ തിരക്ക് പിടിച്ച പ്രവാസജീവിതത്തിനിടയില്‍ എഴുത്തും വായനയും നാം കൈവിടരുത്. അത് വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഏറെ ഗുണം ചെയ്യുമെന്ന് കോണ്‍ ഗ്രസ്സ് നേതാവും ഇടുക്കി മുന്‍ ലോക്സഭാംഗവുമായ പി.ടി.തോമസ്‌ പറഞ്ഞു. ഒ ഐ സി സി ദമ്മാം റീജ്യണ്‍ ഇടുക്കി ജില്ലാ കമ്മിറ്റി അല്‍ ഖോബാറില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.PT2

ഹിന്ദുമതവും ഹിന്ദുത്വവും രണ്ടും രണ്ടാണ്. ഹിന്ദുമതമെന്നാല്‍ ലോകം മുഴുവന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദര്‍ശനത്തിന്റെ നിലനില്‍ക്കുന്ന രൂപമാണ്. ഹിന്ദുമതം വിശാലതെയെയും സാര്‍വ്വ ലൗകീകതയെയും അംഗീകരിക്കുന്നതാണ്. ഇന്ത്യയിലേക്ക് കടന്നുവന്ന ക്രൈസ്തവ മതത്തെയും പിന്നീട് വന്ന ഇസ്ലാം മതത്തെയും ഹിന്ദുമതം സ്വാംശീകരിക്കുകയാണുണ്ടായത്. മറ്റ് മതങ്ങളോട് സൗഹാര്‍ദ്ദപരമായ കാഴ്ചപ്പാടാണ് ഹിന്ദു മതത്തിന്റെത്.എന്നാല്‍, ഹിന്ദുത്വം മറ്റ് മതങ്ങളോട് സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന ഇടുങ്ങിയ ചിന്താഗതിയാണ് പ്രചരിപ്പിക്കുന്നത്. സനാതന ഹിന്ദുമത വിശ്വാസിയായിരുന്ന രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയെ വധിച്ച നാഥൂറാം വിനായക് ഗോഡ്സേയെന്ന ആര്‍ എസ്സ് എസ്സുകാരന് അമ്പലം പണിയുവാന്‍ മൗനാനുവാദം നല്‍കുന്ന ഹിന്ദുത്വവാദികളായ ഭരണാധികാരികള്‍ ഗാന്ധിയന്‍ മൂല്യങ്ങളെ തിരസ്ക്കരിക്കുവനാണ് ശ്രമിക്കുന്നത്. ഗന്ധിജിയെപ്പോലെ രക്തവും മാംസവുമുള്ള ഒരു വ്യക്തിത്വം ഈ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറക്ക് വിശ്വസിക്കാന്‍ കഴിയാത്തത്ര ഔന്നത്യമുള്ള യുഗപുരുഷനായിരുന്നു ഗാന്ധിജിയെന്ന് ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐണ്‍സ്റ്റീന്‍ പറഞ്ഞതും, ഞങ്ങള്‍ക്ക് ഒരു ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ തോക്കെടുക്കേണ്ടി വരില്ലായിരുന്നുവെന്ന് വിപ്ലവകാരിയായ ചെഗ്വേര പറഞ്ഞതും ഏറെ ശ്രദ്ധേയമാണ്. അങ്ങനെയുള്ള ഗാന്ധിജിയേയും രാഷ്ട്രശില്‍പിയായ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കളെയും തമസ്ക്കരിക്കുവാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്ന് പി.ടി.തോമസ്‌ കൂട്ടിച്ചേര്‍ത്തു.PT Audi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ ഹിന്ദുത്വം പ്രചരിപ്പിക്കുന്നതിന് സംഘപരിവാര്‍ ശക്തികള്‍ ഇപ്പോള്‍ കൂട്ട് കൂടിയിരിക്കുന്ന ഇത്തിള്‍ക്കണ്ണിയായ നേതാവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായവും ആര്‍ എസ്സ് എസ്സിന്റെ അടിസ്ഥാന പ്രമാണമായ സാര്‍വര്‍ക്കറുടെ ‘ഉള്‍ക്കൊള്ളലും തള്ളിക്കളയലും’ എന്നതില്‍ ഉള്‍പ്പെടില്ല. സാര്‍വാര്‍ക്കര്‍ മുന്നോട്ട് വയ്ക്കുന്ന സവര്‍ണ്ണ ഹിന്ദുത്വമാണ് സംഘപരിവാര്‍ ശക്തികളുടെ ലക്ഷ്യം. താല്‍ക്കാലിക ലാഭത്തിന് വേണ്ടി മാത്രമാണ് വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന എസ് എന്‍ ഡി പി യുമായി ബി ജെ പി ബാന്ധവം നടത്തിയിരിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷത്തെക്കാളും ഈഴവ പിന്നോക്ക പട്ടികജാതി മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ഇത്തരം കാര്യങ്ങള്‍ ശരിയായ രീതിയില്‍ പഠിക്കുന്നതിനാണ് എഴുത്തിന്റെയും വായനയുടെയും പിന്‍ബലമുള്ള തലമുറയായി നാം മാറണമെന്ന് പറയുന്നതെന്ന് പി.ടി.തോമസ്‌ പറഞ്ഞു. നിരവധി ജനക്ഷേമകരമായ പദ്ധതികളിലൂടെ “ഞങ്ങള്‍ക്കും ഒരു സര്‍ക്കാരുണ്ടെ”ന്ന് കേരളത്തിലെ സാധാരണക്കാരന് തോന്നലുളവാക്കിയതാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ എറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.PT2

ഒ ഐ സി സി ദമ്മാം റീജ്യണ്‍ ഇടുക്കി ജില്ലാ പ്രസിഡണ്ട്‌ പ്രസാദ് രഘുനാഥ്‌ അധ്യക്ഷത വഹിച്ച സമ്മേളനം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ പി.എം.നജീബ് മുഖ്യപ്രഭാഷണം നടത്തി. പറപ്പൂര്‍ മൂസ, അഡ്വ.കെ.വൈ.സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രമേശ്‌ പാലക്കാട്, ഷാജി സോണ, പി.എ.നൈസാം, നിഷാദ് യഹിയ, ഹനീഫ് റാവുത്തര്‍, ഇ.കെ.സലിം, റഫീഖ് കൂട്ടിലങ്ങാടി, സലീം കളക്കര, നബീല്‍ നെയ്തല്ലൂര്‍, മമ്മദ് പൊന്നാനി, സഫിയ അബ്ബാസ് എന്നിവര്‍ സംബന്ധിച്ചു. സിനോജ് പോള്‍ സ്വാഗതവും സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Top