പി.ടി.തോമസ്‌ വെള്ളിയാഴ്ച അല്‍ ഖോബാറില്‍

ദമ്മാം: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഒ ഐ സി സി) ദമ്മാം റീജ്യണ്‍ ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും’ എന്ന വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് മുന്‍ ഇടുക്കി ലോക്സഭാംഗം പി.ടി.തോമസ്‌ സംസാരിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അല്‍ ഖോബാര്‍ ക്ലാസ്സിക് ആഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസാദ്‌ രഘുനാഥ്‌ (0540947986), സിനോജ് പോള്‍ (0503952567) എന്നിവരെ ബന്ധപ്പെടേണ്ടതാണ്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ്‌ അബ്ദുല്‍ റഹുമാന്‍ സാഹിബിന്റെ പേരിലുള്ള ട്രസ്റ്റിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അനുവദിച്ച ചെയറിന്റെ പ്രചരണാര്‍ത്ഥമാണ് പി.ടി.തോമസ്‌ സൗദി സന്ദര്‍ശിക്കുന്നതെന്ന് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ.കെ.സലിമും അറിയിച്ചു.

Top