ഖത്തറിനെതിരായുള്ള ഉപരോധം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി അറബ് രാജ്യങ്ങൾ

ദുബായ്:ഇറാനുമായുള്ള ബന്ധത്തെ തുടര്‍ന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന്‌ ആരോപിച്ച് തുടങ്ങിയ ഖത്തർ ഉപരോധം ശക്തമാക്കുന്നു . ഉപരോധം കൂടുതല്‍ കര്‍ശനമാക്കാന്‍ സൗദി സഖ്യ രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു. മനാമയില്‍ നടന്ന സൗദി, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്.

ഇറാനുമായുള്ള ബന്ധത്തെ തുടര്‍ന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന്‌ ആരോപിച്ച് ജൂണ്‍ അഞ്ചിനാണ് അഞ്ച് അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള ഉപരോധമായിരിക്കും ഇനി ഏര്‍പ്പെടുത്താന്‍ പോകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിനായി കുവൈത്ത്, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങള്‍ നിരവധി തവണ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

Latest
Widgets Magazine