മസക്കറ്റ്: റമദാനിന്റെ ഭാഗമായി ഒമാനില്‍ ഭിക്ഷാടന നിരോധനം കര്‍ശനമാക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ 25 ഓളം ഭിക്ഷാടകരെയാണ് പിടികൂടിയിരിക്കുന്നത്. ഭിക്ഷാടകരെ സഹായിക്കരുതെന്ന് സാമൂഹ്യവികസന മന്ത്രാലയം വ്യക്തമാക്കി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവര്‍. മസ്‌ക്കറ്റ് ഗവര്‍ണ്ണുറേറ്റില്‍ നിന്നാണ് ഇരുപത്തിയഞ്ച് ഭിക്ഷാടകരെ പിടികൂടിയത്. റമദാന്റെ തുടക്കത്തില്‍ തന്നെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് പതിനേഴ് പേരെ കൂടി അറസ്റ്ററ്റ് ചെയ്തു. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായവര്‍ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഒമാനിലെ നിയമപ്രകാരം ഭിക്ഷാടനം ശിക്ഷാര്‍ഹമായ കുറ്റമാണ്. രണ്ട് മാസത്തില്‍ കുറയാത്ത തടവോ അന്‍പത് റിയാലില്‍ കുറവയാത്ത പിഴയോ ആണ് ഭിക്ഷാടകര്‍ക്ക് ശിക്ഷയായി നല്‍കുക. തെറ്റ് ആവര്‍ത്തിക്കുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 612 ഭിക്ഷാടകരാണ് ഓമാനില്‍ പിടിയിലായത്. ഇതില്‍ 386 പേരും വിദേശികളാണ്. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭിക്ഷാടകരുടെ എണ്ണം കുറയുന്നുണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.