ആർ ടി എ നമ്പര്‍ പ്ലേറ്റ് ലേലം നാളെ

ബിജു കരുനാഗപ്പള്ളി

ദുബായ് : 38-ാമത് ഓണ്ലൈന്നമ്പര്പ്ലേറ്റ് ലേലം 23ന് നടക്കും. ജെ മുതല്ആര്വരെയുള്ള സീരീസില്വരുന്ന നാലും അഞ്ചും ഡിജിറ്റ് നമ്പര്പ്ലേറ്റുകളാണ്ലേലത്തില്വെക്കുകയെന്ന് അധികൃതര്വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട്രജിസ്ട്രേഷന്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചിരുന്നു. ലേലം നടക്കുന്ന 23 (ചൊവ്വ)വരെ രജിസ്ട്രേഷന്നടപടികള്താത്പര്യമുള്ളവര്ക്ക് പൂര്ത്തീകരിക്കാന്സാധിക്കുമെന്ന് ആര്ടി വെഹിക്കിള്സ് ലൈസന്സിംഗ് വിഭാഗം ഡയറക്ടര്സുല്ത്താന്അല്മര്സൂഖി വ്യക്തമാക്കി. വിവിധ കോഡുകളിലുള്ള നിരവധിനാലക്ക, അഞ്ചക്ക നമ്പറുകള്ആവശ്യക്കാര്ക്ക് ലേലത്തിലൂടെ സ്വന്തമാക്കാന്സാധിക്കും. നമ്പര്പ്ലേറ്റുകളെ സ്നേഹിക്കുന്നവര്അതീവആവേശത്തോടെയാണ് കഴിഞ്ഞ കാലങ്ങളില്ലേലത്തില്പങ്കാളികളാകുന്നത്.ചൊവ്വാഴ്ച നടക്കുന്ന ലേലവും ഇതില്നിന്നും വിഭിന്നമാവില്ലെന്നാണ് ആര്ടി പ്രതീക്ഷിക്കുന്നത്. ആവശ്യക്കാര്ക്ക് ഇഷ്ടമുള്ള നമ്പറുകള്ആവശ്യാനുസരണം ലഭിക്കാന്ലേലം സഹായകരമാകുമെന്നാണ്പ്രതീക്ഷിക്കുന്നത്. ആര്ടി എയുടെ പോര്ട്ടലായ www.rta.ae, ആര്ടി എയുടെകസ്റ്റമര്കെയര്സെന്ററുകള്തുടങ്ങിയവയിലൂടെ ഓണ്ലൈന്ലേലത്തിനായിരജിസ്റ്റര്ചെയ്യാനും പങ്കാളികളാകാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അല്മര്സൂഖി പറഞ്ഞു. പങ്കെടുക്കുന്നവര്സെക്യൂരിറ്റിയായി 5,000 ദിര്ഹംകെട്ടിവെക്കണം. ക്രെഡിറ്റ്കാര്ഡ് വഴിയോ ചെക്ക് വഴിയോ പണമായോ തുകഅടക്കാവുന്നതാണ്. ലേല ശേഷം ഡെപ്പോസിറ്റ് തുക ഉപഭോക്താവിന് മടക്കിനല്കും. ആര്ടി എയുടെ കോള്സെന്ററുകളുമായി ബന്ധപ്പെട്ടാല്ലേലവുമായിബന്ധപ്പെട്ട ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും ഉത്തരം ലഭിക്കും. 8009090 എന്നടോള്ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top