വെള്ളിയാഴ്ച (10/02/2015) 95-മത് സാഹിത്യ സല്ലാപത്തില്‍ ‘മതവും ലൈംഗികതയും’ ചര്‍ച്ച

ഡാലസ്: ഒക്ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘മതവും ലൈംഗികതയും’ എന്നതായിരിക്കും ചര്‍ച്ചാ വിഷയം. പ്രസിദ്ധ ഗ്രന്ഥകാരനും പുരോഗമന ചിന്താഗതിക്കാരനുമായ ചാക്കോ കളരിക്കല്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. മതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2015 സെപ്റ്റംബര്‍ നാലാം തീയതി വെള്ളിയാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എ. പി. ജെ. അബ്ദുള്‍കലാം അനുസ്മരണം നടത്തി. സി. ബി. എസ്. ഐ. സ്കൂളുകളിലെ പ്രമുഖ അദ്ധ്യാപികയും അബ്ദുള്‍ കലാമിന്‍റെ സന്തത സഹചാരിണിയും സുഹൃത്തുമായിരുന്ന ഡോ. ഇന്ദിര രാജനായിരുന്നു പ്രധാന അനുസ്മരണ പ്രഭാഷണം നടത്തിയത്. കലാമിന്‍റെ ജീവിതത്തിലെയ്ക്ക് ഒരു എത്തിനോട്ടം നടത്തുവാന്‍ പ്രസ്തുത അനുസ്മരണ പ്രഭാഷണങ്ങള്‍ വഴി തെളിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറിയാന്‍ കെ. ചെറിയാന്‍, ഡോ. രവിനാഥന്‍, ഡോ. അരവിന്ദാക്ഷന്‍, പ്രൊഫ. എം. ടി. ആന്‍റണി, ഡോ. എം. എസ്. ടി. നമ്പൂതിരി, ജോസ് പുല്ലാപ്പള്ളി, ഡോ:തെരേസ ആന്‍റണി, ഡോ: എന്‍. പി. ഷീല, ഡോ. ആനി കോശി, എ. സി. ജോര്‍ജ്ജ്, രാജു തോമസ്‌, അലക്സ്‌ കോശി വിളനിലം, അലക്സ്‌ മേപ്പിള്‍ടോന്‍, പ്രവീണ്‍ പോള്‍, ടോം എബ്രഹാം, മോന്‍സി കൊടുമണ്‍, മാത്യു നെടുംകുന്നേല്‍, ബാബു തോമസ്‌, സന്തോഷ്‌ ജി., സജി കരിമ്പന്നൂര്‍, ജോണ്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, കുരുവിള ജോര്‍ജ്ജ്, സുനില്‍ മാത്യു വല്ലാത്തറ, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. പി. ചെറിയാന്‍, ജോസഫ്‌ മാത്യു, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി.

എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകള്‍ തോറുമായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വൈകുന്നേരം എട്ട് മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍‍‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

1-857-232-0476 കോഡ് 365923

ടെലിഫോണ്‍‍ ചര്‍ച്ചയില്‍‍‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ജൈന്@മുന്ദക്കല്‍.കൊം , ഇന്റെര്നറ്റിൊനല്മലയലമ്@ഗ്മൈല്‍.കൊം എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395, 972-505-2748

oin us on Facebook  https://www.facebook.com/groups/142270399269590/

Top