വിഷു ആഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

ദമ്മാം: ഒ ഐ സി സി സൈഹാത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു ആഘോഷവും ഉപരിപഠനാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന സൗപർണ്ണികാ രമേശിന് യാത്രയയപ്പും സംഘടിപ്പിച്ചു. സൈഹാത് ഏരിയ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് മാത്യു ജോർജിൻറെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടി ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ.സലിം, റഫീഖ് കൂട്ടിലങ്ങാടി, റഷീദ് ഇയ്യാൽ, ഷംസു കൊല്ലം, സക്കീർ ഹുസൈൻ, നിസാർ മാന്നാർ, സിന്ധു ബിനു, അബ്ബാസ് തറയിൽ, ശ്യാം പ്രകാശ്, ഇ.എം.ഷാജി മോഹനൻ, പ്രസാദ് ഇടുക്കി, ലാൽ അമീൻ, ബിനു പുരുഷോത്തമൻ, സക്കീർ പറമ്പിൽ, സന്തോഷ് കുമാർ, ഹമീദ് മരക്കാശ്ശേരി, അസ്‌ലം, സുധീർ ആലുവ, രാധികാ ശ്യാം പ്രകാശ്, സഫിയാ അബ്ബാസ്, പ്രമോദ് പൂപ്പാല എന്നിവർ സംബന്ധിച്ചു. Saihath OICC 1രമേശ് പാലക്കൽ, ഡിജോ പഴയമഠം, സലിം ഹനീഫ, അസീസ് കോഴിക്കോട്, ഫ്രാൻസിസ്, ദിലീപ് ദിവാകരൻ, അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി. സി ടി ശശി സ്വാഗതവും അബ്ദുൽ സലാം കൃതജ്ഞതയും പറഞ്ഞു. തുടർന്ന് കത്വാ സംഭവത്തിൽ കൊല്ലപ്പെട്ട ആസിഫയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധജ്വാല ഒരുക്കിയതിൽ കുട്ടികളും സ്ത്രീകളും മുതിർന്നവരുമടക്കം നിരവധിയാളുകൾ പങ്കെടുത്തു.

Latest
Widgets Magazine