സോഫിയക്ക് ജയിലിൽ വിഷാദ രോഗം

മലയാളികളെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു മെല്‍ബണിലെ സ്വവസതിയില്‍ സാം എബ്രഹാം എന്ന 33കാരന്റെ മരണം. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് ലോകം മുഴുവന്‍ കരുതിയപ്പോഴും ദൈവം അവശേഷിപ്പിച്ച തെളിവുകള്‍ കൊലയാളികളെ വെളിച്ചത്ത് കൊണ്ടുവന്നു. ജീവനു തുല്യം സ്‌നേഹിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാനുള്ള സോഫിയയുടെ ശ്രമങ്ങള്‍ അങ്ങനെ ജയിലില്‍ ഒതുങ്ങി.കാമുകൻ അരുണ്‍ കമലാസനന് ഒപ്പം ചേർന്ന് ഭർത്താവ് സാം എബ്രഹാമിനു രാത്രിയിൽ ഓറഞ്ച് ജ്യൂസിൽ സൈനൈഡ് കൊടുക്കുകയായിരുന്നു. തുടർന്ന് ഹൃദയാഘാദം എന്ന് പറഞ്ഞ് പുലർച്ചെയാണ്‌ സോഫിയ മറ്റുള്ളവരെ അറിയിക്കുന്നത്.

പിന്നീട് സോഫിയ സാമിന്റെ മൃതദേഹത്തിൽ വീണ്‌ പൊട്ടികരയുകയും, നാട്ടിൽ മൃതദേഹം എത്തിച്ച് വിഷമം അഭിനയിച്ച് കരയുകയും കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു. എന്നാൽ സാമിന്റെ ശവസംസ്കാരം കഴിഞ്ഞ് തിരികെ ഓസ്ട്രേലിയയിൽ എത്തിയ സോഫിയയും കാമുകൻ അരുണ്‍ കമലാസനനും ഒന്നിച്ച് ജീവിതം തുടരുകയായിരുന്നു. ഇതിനിടെ പ്രവാസി മലയാളികൾ പിരിച്ച് നല്കിയ 15 ലക്ഷത്തോളം സഹായ ധനവും സോഫിയ വാങ്ങി എടുത്തു. തുടർന്ന് ഓസ്ട്രേലിയൻ പോലീസ് നടത്തിയ വിദഗ്ദന്മായ അന്വേഷണത്തിൽ സോഫിയയും കാമുകൻ അരുണ്‍ കമലാസനനും കുടുങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുണ്‍ കമലാസനനും ഇപ്പോൾ ജയിലിൽ ആണ്‌. 28 വർഷം പരോൾ ഇല്ലാതെ ഇയാളും ജയിലിൽ കിടക്കണം. സോഫിയക്ക് വിവാഹത്തിനു മുമ്പ് 2 കാമുകന്മാരായിരുന്നു ഉണ്ടായിരുന്നത്. സാമും, അരുണ്‍ കമലാസനനും. അതിൽ സാമിനേ വിവാഹം കഴിക്കുകയും അരുണ്‍ കമലാസനനെ കാമുകനാക്കി നിലനിർത്തുകയും ചെയ്തിരുന്നു. ഓസ്ട്രെലിയയിൽ എത്തിയ സോഫിയ തുടർന്ന് കാമുകൻ അരുണ്‍ കമലാസനനെയും ഓസ്ട്രേലിയയിൽ എത്തിച്ചു. ഒരേ സമയം ഭർത്താവ്‌ സാമും , അരുണ്‍ കമലാസനനുമായും ബന്ധം തുടർന്നു.ഇതാണ്‌ പിന്നീട് ദുരന്തമായത്.കാമുകനൊപ്പം ജീവിതം ആഘോഷിക്കാനിറങ്ങിയ സോഫിയ വിഷാദ രോഗത്തിന് അടിമയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. പലപ്പോഴും അസാധാരണ രീതിയില്‍ പെരുമാറുന്ന സോഫിയ ഇപ്പോള്‍ ജയിലിലെ മനോരോഗ വിദഗ്ധന്റെ ചികിത്സയിലാണ്.

പലപ്പോഴും സെല്ലിലിരുന്ന് കരയുകയും പിച്ചുംപേയും പറയുകയും ചെയ്യുന്ന സോഫിയ പതിയെ വിഷാദേരാഗത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്ന് അവരെ അടുത്തിടെ സന്ദര്‍ശിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ പറയുന്നു. എന്നാല്‍ അരുണിന്റെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവില്ല. 2015 ഒക്ടോബര്‍ 14 നു രാവിലെയായിരുന്നു പുനലൂര്‍ സ്വദേശിയും യു എ ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ (33) മെല്‍ബണിലെ എപ്പിങ്ങിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് എല്ലാവരും കരുതിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ പോലീസിനെ അറിയിച്ചത്.സാമിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇതൊരു കൊലപാതകമാണെന്ന് സംശയം തോന്നിയ വിക്ടോറിയ പോലീസ് രഹസ്യമായി അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഓസ്‌ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്.

സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ സോഫിയുടെ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.

Top