നവയുഗം ജീവകാരുണ്യവിഭാഗം നിയമക്കുരുക്കുകൾ അഴിച്ചു സന്തോഷ് കുമാറിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു.

അൽഹസ്സ: അൽഹസ്സയിൽ വെച്ച് രോഗബാധിതനായി മരണമടഞ്ഞ സന്തോഷ് കുമാറിന്റെ മൃതദേഹം, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു. നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ കൊളാബിയ യൂണീറ്റ് പ്രസിഡന്റായിരുന്ന സന്തോഷ് കുമാർ (46 വയസ്സ്), ജനുവരി ആറിനാണ് കരൾരോഗം മൂർച്ഛിച്ചു മുബാറസ് ബഞ്ചലവി ആസ്പത്രിയിൽ വെച്ച് മരണമടഞ്ഞത്.

സന്തോഷിന്റെ വീട്ടുകാർ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നിയമനടപടികൾ നടത്താനായുള്ള അനുമതിപത്രം നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ പേരിൽ അയച്ചു തന്നു. എന്നാൽ സന്തോഷിന്റെ പേരിൽ ചില പോലീസ് കേസുകൾ മുൻപേ ഉണ്ടായിരുന്നതിനാൽ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിന് നിയമതടസ്സങ്ങൾ ഉണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ഉണ്ണി മാധവം, അൽഹസ്സ ജീവകാരുണ്യവിഭാഗം കൺവീനർ ലത്തീഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ നിരന്തരപരിശ്രമങ്ങൾക്ക് ഒടുവിലാണ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാൻ കഴിഞ്ഞത്. നവയുഗം നേതാക്കളായ സുശീൽ കുമാർ, സിയാദ് പള്ളിമുക്ക്, അൻസാരി, ഷാജി, നൗഷാദ്, സന്തോഷിന്റെ നാട്ടുകാരൻ ഉദയൻ ,രമണൻ നെല്ലിക്കോട് എന്നിവർ സഹായിച്ചു. അൽഹസ്സ ജാഫർ പോലീസ്റ്റേഷനിലെ ഓഫീസറായ സൗദി പൗരൻ അബ്ദുൾ റഹ്മാൻ നൽകിയ നിയമസഹായങ്ങളും ഏറെ വിലമതിയ്ക്കാനാകാത്തവയാണ്.

ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച സന്തോഷിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിമാനം ദമ്മാമിൽ നിന്നും നാട്ടിലേയ്ക്ക് പറന്നു. ഫെബ്രുവരി 2 ചൊവ്വാഴ്ച രാത്രി 9 മണിയ്ക്ക് തിരുവനന്തപുരത്തു എത്തും. അന്തിമചടങ്ങുകൾ ബുധനാഴ്ച പകൽ ജന്മനാട്ടിൽ നടക്കും.

18 വർഷമായി സൗദിയിൽ ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സന്തോഷ് കുമാർ, അൽഹസ്സയിലെ നവയുഗം പ്രവർത്തങ്ങളിലൂടെ സാമൂഹ്യപ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കവിതയാണ് ഭാര്യ. സ്ക്കൂൾ വിദ്യാർത്ഥികളായ ഒരു മകനും, മകളും ഉണ്ട്.

Top