പ്രതിസന്ധി; സൗദിയില്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതായി റിപ്പോര്‍ട്ട്‌

ഒരു വര്‍ഷത്തിനകം ഏഴായിരത്തിലേറെ സ്ഥാപനങ്ങള്‍ വിപണി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ദിവസേന 20 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതായി അറബ് മാധ്യമങ്ങള്‍ പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാകുന്നു. വിവിധ പ്രതിസന്ധികള്‍ കാരണമാണ് ഇത്രയധികം സ്ഥാപനങ്ങള്‍ പൂട്ടിപ്പോയത്. വിവിധ മന്ത്രാലയങ്ങളേയും സ്ഥാപനങ്ങളേയും ഉദ്ദരിച്ചാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2017 അവസാനം മുതല്‍ 2018 അവസാനം വരെയുള്ള കണക്കുകള്‍ ഇങ്ങിനെ. 2017 മൂന്നാം പാദം അവസാനത്തില്‍ നാലര ലക്ഷത്തിലേറെ (4,53,715) സ്വകാര്യ സ്ഥാപനങ്ങളുണ്ടായിരുന്നു.

ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇവയില്‍ ഏഴായിരത്തിലേറെ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഇതില്‍ ഭൂരിപക്ഷവും ചെറുകിട സ്ഥാപനങ്ങളാണ്. ശരാശരി ദിനേന 20 ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നെണ്ടെന്നാണ് കണക്ക്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതലുള്ളത് നാല് ജോലിക്കാര്‍ മാത്രമുള്ള വളരെ ചെറിയ സ്ഥാപനങ്ങളാണ്. 2,29,361 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. ജനറല്‍ ഓര്‍ഗനൈസഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കും ഇതു തന്നെ. തൊട്ടടുത്ത സ്ഥാനം ഒമ്പത് ജോലിക്കാര്‍ വരെയുള്ള 90,460 സ്ഥാപനങ്ങളാണ്. പലവിധ പ്രതിസന്ധികളാണ് വിവിധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കാരണമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top