കെട്ടിടത്തിൽ നിന്നും തൊഴിലാളി വീണു മരിച്ച സംഭവം: തെറ്റ് ഏറ്റുപറഞ്ഞ് നിർമ്മാണ കമ്പനിയും ഉടമയും; 40,000 മുതൽ 50000 യൂറോ വരെ പിഴ

ഡബ്ലിൻ: കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ കുറ്റം ഏറ്റുപറഞ്ഞ് കമ്പനിയും കമ്പനി ഉടമയും. കമ്പനിയ്ക്ക് 40,000 യൂറോ മുതൽ 50,000 യൂറോ വരെയാണ് കമ്പനിയ്ക്കു സംഭവത്തിൽ പിഴയായി നൽകിയിരിക്കുന്നത്. ആൻഡ്രേസേജ് ബുർക്കോർസ്‌ക്കോഫി എന്നയാളാണ് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ചത്. ഇതു സംബന്ധിച്ചു ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽകോടതി കഴിഞ്ഞ വെള്ളിയാഴ്ച കേസ് കേട്ടിരുന്നു.

500 യൂറോയ്ക്ക് ഇവിടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ സുരക്ഷ ഒരുക്കുന്നതിനു കോളിൻ വെൻഡൽ എന്ന കമ്പനി അധികൃതർ കരാർ നൽകിയിരുന്നു. എന്നാൽ, ഈ നിർമ്മാണം നടത്തുന്നതിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് കണക്ക് കൂട്ടുന്നത്.

Top