പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചു; ചര്‍ച്ച് യൂത്ത് ക്ലബ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡബ്ലിന്‍: പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ രണ്ടു വര്‍ഷത്തോളം ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ ചര്‍ച്ച് യൂത്ത് ക്ലബ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഗാര്‍ഡാ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
റാഫോയിലെ കോണ്‍ഗ്രിഗേഷണല്‍ ചര്‍ച്ച് യൂത്ത് ക്ലബ് പ്രവര്‍ത്തകനായ റിച്ചാര്‍ഡ് ബ്ലാക്ക്‌ബേണിനെ(57)തിരെയാണ് ഇപ്പോള്‍ ലെറ്റേര്‍കെന്നി സര്‍ക്യൂട്ട് കോടതി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റെയ്‌ച്ചേല്‍ മാആല്‍കി എന്ന പെണ്‍കുട്ടിയെയാണ് യൂത്ത് ക്ലബിന്റെ വാനിനുള്ളില്‍ വച്ച് റിച്ചാര്‍ഡ് ക്രൂരമായി പീഡനത്തിനിരയാക്കിയത്. വാനിനുള്ളില്‍ സോഫാ സെറ്റി ഒരുക്കിയ പ്രതി, വാനിന്റെ ചില്ലുകള്‍ കര്‍ട്ടന്‍ ഉപയോഗിച്ചു മറച്ചിരുന്നു. ഇതിനു ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെയുമായി വാനിനു സമീപം എത്തുകയും ഇവരെ പീഡിപ്പിക്കുകയും ചെയ്തത്.
മാആല്‍കിയുടെ പതിമൂന്നാം വയസിലായിരുന്നു പീഡനങ്ങള്‍ അരങ്ങേറിതുടങ്ങിയത്. സ്ഥിരമായി വാനിനനുള്ളിലെത്തിച്ചു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നു പീഡനവും ശല്യവും നിരന്തരം ആരംഭിച്ചതോടെ തന്റെ പതിനഞ്ചാം വയസില്‍ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. നിരന്തര ആക്രണം തുടര്‍ന്നതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാര്‍ഡായിലും തുടര്‍ന്നു കേസ് കോടതിയിലേയ്ക്കും കൈമാറുകയായിരുന്നു. പെണ്‍കുട്ടിയെയുയമായി നിരന്തരം ബന്ധപ്പെടുന്നതിനായി പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ഗാര്‍ഡാ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനും, തട്ടിക്കൊണ്ടു പോയതിനും ഭീഷണിപ്പെടുത്തിയതിനും, അപമാനിച്ചതിനും അടക്കം ഇയാള്‍ക്കെതിരെ ഗാര്‍ഡാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top