മറുനാടന്‍ മലായാളി എഡിറ്റര്‍ 12 ലക്ഷം കോടതി ചിലവ് നല്‍കണം; വ്യാജവാര്‍ത്ത ബ്ലാക്‌മെയിലിങ് ഷാജന്‍ സ്‌കറിയ ലണ്ടനില്‍ കുടുങ്ങി

ലണ്ടന്‍: വ്യാജവാര്‍ത്തകളുടെ പേരില്‍ കേരളത്തില്‍ നിരവധി കേസുകളിലെ പ്രതിയായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് വീണ്ടും യുകെയില്‍ തിരിച്ചടി. വ്യാജ വാര്‍ത്ത കേസില്‍ 60000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച കോടതി കേസിന്റെ ചിലവിലേക്കായി 12 ലക്ഷം നല്‍കാന്‍ ഉത്തരവായതോടെയാണ് ഷാജന്‍സ്‌കറിയക്ക് ഇരട്ടി പ്രഹരമേറ്റത്. ബ്രിട്ടനിലെ നിരവധി മലായാളികളെ ബ്ലാക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിലനില്‍ക്കേയാണ് ബ്രിട്ടീഷ് മലയാളിയായ അഭിഭാഷകന്‍ നല്‍കിയ കേസില്‍ നഷ്ടപരിഹാരവും കോടതി ചിലവും നല്‍കാന്‍ വിധിയായിരിക്കുന്നത്. കേരളത്തില്‍ ഐഎഎസ് ദമ്പതിമാര്‍ക്കെതിരെ വ്യാജവാര്‍ത്തയെഴുതിയതുള്‍പ്പെടെ നിരവധി കേസുകളാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ക്കെതിരെ ഉള്ളത്.

യുകെയിലെ മലയാളി ബിസിനസ്സുകാരനായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ബീ വണ്‍ ക്യാഷ് ബാക്ക് സ്‌കീം എന്ന പേരില്‍ തുടങ്ങിയ ബിസിനസ്സിനെതിരെ വ്യാജ വാര്‍ത്തകള്‍ തുടര്‍ച്ചയായി ദിവസങ്ങളോളം പ്രസിദ്ധീകരിച്ച കേസില്‍ ആണ് ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ സുപ്രധാന കോടതി വിധി ഉണ്ടായിരിക്കുന്നത്.
യുകെ നിയമ വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട്, ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗില്‍ നിന്നും ലഭിക്കുന്ന പോയിന്റുകള്‍ക്ക് ക്യാഷ് ബാക്ക് നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ബീ വണ്‍ എന്ന ബിസിനസ് സ്ഥാപനത്തിനെതിരെ അത് മണി ചെയിന്‍ മോഡല്‍ തട്ടിപ്പ് ആണെന്നും സ്ഥാപന ഉടമ തട്ടിപ്പുകാരന്‍ ആണെന്നും നുണ പ്രചാരണം നടത്തി വാര്‍ത്ത എഴുതിയ കേസില്‍ ആണ് ഷാജന്‍ സ്‌കറിയയ്ക്ക് നേരത്തേ കോടതി 600 പൗണ്ട് (ഏകദേശം 60000 രൂപ) പിഴ ശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാജന്‍ ചോദിച്ച ഭീമമായ തുക പരസ്യത്തിന് വേണ്ടി നല്‍കാന്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് വിസമ്മതിച്ചതില്‍ ഷാജന് ഉണ്ടായ വൈരാഗ്യം ആണ് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഷാജന് പിഴ ശിക്ഷ വിധിച്ചത്.

എന്നാല്‍ ഈ പിഴ ശിക്ഷ താന്‍ കോടതിയില്‍ ഹാജരാകാതെ ഇരുന്നത് കൊണ്ടുള്ള തെറ്റിദ്ധാരണയുടെ പേരില്‍ കോടതി വിധിച്ചത് ആണെന്നും അപ്പീല്‍ നല്‍കി താന്‍ ഈ കേസില്‍ നിന്നും രക്ഷപ്പെടും എന്നും വിധിക്ക് ശേഷവും വാര്‍ത്തയെഴുതിയത് കോടതിയുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇതു കേസായിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും വാര്‍ത്തനല്‍കിയതിനെതിരെയുള്ള കേസ് നടപടികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിനുണ്ടായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി തുടങ്ങിയതോടെ വന്‍ തുകയായിരിക്കും മറുനാടന്‍ മലയാളി എഡിറ്റര്‍ ഈ ഇനത്തില്‍ നല്‍കേണ്ടിവരിക എന്ന് നിയമ വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു.

Top