നോര്‍ത്ത് ഈസ്‌റ്റേണ്‍ മഞ്ഞു കാറ്റ്: വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡാള്ളസ്: വെള്ളിയാഴ്ച അമേരിക്കയുടെ നോര്‍ത്ത് ഈസ്‌റ്റേണ്‍ സംസ്ഥാനങ്ങളില്‍ ശക്തായ മഞ്ഞു കാറ്റുണ്ടാകാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയതിനെ തുടര്‍ന്നു അമേരിക്കന്‍ എയര്‍ലൈന്‍സ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് നൂറുകണക്കിനു വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു.
ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതരാണ് ഈ വിവരം വെളിപ്പെടുത്തിയത്. ചാര്‍ലറ്റ്, വാഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് സിറ്റി, ഫിലഡല്‍ഫിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജോനാസ് എന്ന പേരില്‍ ശക്തമായ മഞ്ഞു കാറ്റ് ഉണ്ടാകാനുള്ള മുന്നറിയിപ്പു നല്‍കിയത്.
ഡാള്ളസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നു വെള്ളിയാഴ്ച യാത്ര പുറപ്പെടേണ്ട യാത്രക്കാര്‍ മുന്‍കൂട്ടി കാന്‍സലേഷനെകുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതിനു ശേഷമേ എയര്‍പോര്‍ട്ടിലേയ്ക്കു എത്തേണ്ടതുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. മഞ്ഞു കാറ്റ് മൂലം യാത്ര റദ്ദാക്കുന്നവര്‍ക്കു ഫൈന്‍ കൂടാതെ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ എയര്‍ലൈന്‍സ് ക്രമീകരിച്ചിട്ടുള്ളതായും അറിയിപ്പില്‍ പറയുന്നു.

Top