സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി പുരുഷന്മാരുടെ സമ്മതമില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകും

ദുബൈ: കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന നിര്‍ദേശം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നല്‍കിയിരിക്കുകയാണ് സൗദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ രാജാവ്.

സര്‍ക്കാര്‍ ജോലി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് പുരുഷന്മാരുടെ സമ്മതം സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ ഈ നടപടി നിയമം അനുശാസിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

എന്നാല്‍ പുതിയ നിര്‍ദേശം വന്നെങ്കിലും രാജ്യത്തെ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ അനുവാദമില്ലാതെ പാസ്‌പോര്‍ട്ട് നേടാനോ വിദേശത്ത് പോകുവാനോ സാധിക്കില്ലെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പറഞ്ഞു.

Latest
Widgets Magazine