ഡബ്ലിൻ: രാജ്യത്തെ നാലാം വർഷ നഴ്‌സിംങ് വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് സ്റ്റൈഫന്റ് വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ സ്റ്റൈഫന്റ് 12.5 ശതമാനമായാണ് വർദ്ധിപ്പിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പ്രൊപ്പോസൽ ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡൊണേലി മുന്നോട്ടു വച്ചിട്ടുണ്ട്. ഇത് നാലാം വർഷ വിദ്യാർത്ഥികൾക്ക് തങ്ങളുടെ 36 മാസ ഇന്റേൺഷിപ്പിനിടെ പൂർണ ബിരുദ ധാരികളായ ഉദ്യോഗാർത്ഥികൾക്കു നൽകുന്നതിന്റെ 80 ശതമാനം വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരത്തിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്കു തങ്ങളുടെ ടൈം സ്‌കെയിൽ വർദ്ധിപ്പിക്കുന്നതിനും 100 യൂറോ ആഴ്ചയിൽ ലഭ്യമാക്കുന്നതിനുമുള്ള നടപടികളാണ് ഇപ്പോൾ അധികൃതർ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സർക്കാർ വ്യക്താക്കൾ ഡോണേലിയുടെ പദ്ധതി സംബന്ധിച്ചു വ്യക്തമാക്കിയത്.
നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പ്രൊപ്പോസൽ പ്രകാരം സ്റ്റുഡന്റ് നഴ്‌സ് പെയ്‌മെന്റിനു പ്രൊപ്പോസൽ ഉണ്ടാക്കുന്നതിനും ഇതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വിടുന്നതിനുള്ള താമസത്തിനെതിരെ നഴ്‌സിംങ് വിദ്യാർത്ഥികൾ ഡെയിലിനു പുറത്ത് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. 36 ആഴ്ച നീളുന്ന ഇന്റേൺഷിപ്പ് സമയത്ത് നഴ്‌സിംങ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ 21749 – 22249 യൂറോ വരെ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്.കേരളത്തിൽ നിന്നും ജോലിക്ക് എത്തി അഡാപ്റ്റേഷൻ ചെയ്യുന്ന നേഴ്‌സുമാർക്ക് ഈ ആനുകൂല്യം ഗുണകരമാകും എന്നാണു വിലയിരുത്തൽ