സ്റ്റഡി സര്‍ക്കിള്‍ മദീനാ സായിദ് സെക്ടര്‍ ഏഴാമത് സാഹിേത്യാത്സവ്

അബൂദാബിഃ രിസാല സ്റ്റഡി സര്‍ക്കിള്‍ മദീനാ സായിദ് സെക്ടര്‍ ഏഴാമത് സാഹിേത്യാത്സവ് മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ച് നടന്നു .അഞ്ചു യൂണിറ്റുകളില്‍ നിന്നും 48 ഇനങ്ങളില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇരുന്നൂറോളം മത്സരാര്‍തികള്‍പങ്കെടുത്തു. മദീനാ സായിദ്, കോര്‍ണിഷ് , ഹംദാന്‍ യുണിറ്റുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ അബുദാബി സെന്‍ട്രല്‍ കമ്മിറ്റി സെക്രടറി ഹംസ ആഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് പ്രസിഡണ്ട് പി വി അബൂബക്കര്‍ മൗലവി ഉല്‍ഘാടനം ചെയ്തു .പികെ ഉമ്മര്‍ മുസ്ലിയാര്‍ , അബ്ദുല്‍ ബാരി , എന്‍ജിനീയര്‍ യാസര്‍ , അബൂബക്കര്‍ വില്യാപ്പള്ളി , ത്വാഹ വാരം, സിദ്ദീഖ് പൊന്നാട് , ഫഹദ് സഖാഫി, ഇബ്രാഹിം പൊന്മുണ്ടം , ഹമീദ് പരപ്പ എന്നിവര്‍ പ്രസംഗിച്ചു. മദീന സായിദ് യൂണിറ്റിലെ ഹാഷിംറഹൂഫ് മലപ്പുറം കലാ പ്രതിഭയായി തിരഞ്ഞെടുത്തു . വിജയികള്‍ക്ക് രിസാല സ്റ്റഡി സര്‍ക്കിള്‍ ദേശീയ അദ്ധ്യക്ഷന്‍ അബൂബക്കര്‍ അസ്ഹരി സമ്മാനം വിതരണം ചെയ്തു .

Top