സണ്ണി ഇളംകുളത്ത് ചാരിറ്റബിള്‍ ഫൗണ്ടഷന്‍ രൂപീകൃതമായി

മാത്യൂസ്‌ചേലയ്ക്കല്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന സണ്ണി എബ്രഹാം ഇളം കുളത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ എന്നെന്നും സ്മരിക്കപ്പെടുവാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ രൂപീകൃതമായതായി ചെയര്‍മാന്‍ ദീപു ശ്രീധര്‍, പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ബിജു പള്ളിക്കര, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഷാജു കുര്യന്‍ (കോര്‍ക്ക് ), യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

സിഞ്ജുമോള്‍ സണ്ണി, ബിജു ഇടക്കുന്നത്ത്, രാജു കുന്നക്കാട്ട്, റോയ് പേരയില്‍, ഷൈബു കൊച്ചിന്‍, ബിനോയ് കുടിയിരിക്കല്‍, ജിപ്‌സണ്‍ ജോസ്, ബിജു സെബാസ്റ്റ്യന്‍, ദീപു ശ്രീധര്‍, ബിജു പള്ളിക്കര എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. കേരളത്തില്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുവാനുള്ള നടപടികള്‍ ആരംഭിച്ചു. ട്രസ്റ്റിനു വേണ്ടി ആദ്യം സ്വരൂപിക്കുന്ന തുകയുടെ പലിശ ഉപയോഗിച്ച് ഓരോ വര്‍ഷവും നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പ്ലാനിടുന്നത്. സണ്ണി ചേട്ടന്റെ സ്മരണാര്‍ത്ഥം അയര്‍ലണ്ടിലും ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടന്നു.

Latest
Widgets Magazine