വിഥിന്‍ഷോയില്‍ നിന്നും മെത്രാഭിഷേകത്തിനായി രണ്ട് ഡബിള്‍ ഡക്കര്‍ കോച്ചുകള്‍ പ്രസ്റ്റണിലേക്ക്

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നിന്നും ഷ്രൂസ്ബറി രൂപതയുടെ കീഴിലുള്ള സെന്റ്. തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഇടവകാംഗങ്ങള്‍ക്കായി മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി രണ്ട് ഡബിള്‍ ഡക്കര്‍ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. യു കെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വഒ കാത്തിരുന്ന ചരിത്ര നിമിഷത്തിന് രണ്ട് നാളുകള്‍ മാത്രം അവശേഷിച്ചിരിക്കേ ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരിയുടെ നേത്യത്വത്തില്‍ ട്രസ്റ്റിമാരും യൂണിറ്റ് കോഡിനേറ്റര്‍മാരും ചേര്‍ന്നാണ് പ്രസ്റ്റണിലേക്ക് പോകുന്നതിനള്ള ഒരുക്കങ്ങള്‍ തികച്ചും സൗജന്യമായി ഒരുക്കിയിരിക്കുന്നത്.

80 സീറ്റുകളുള്ള രണ്ട് കോച്ചുകള്‍ കൂടാതെ നിരവധി കാറുകളിലും വിശ്വാസികള്‍ മെത്രാഭിഷേക ശുശ്രൂഷകളില്‍ സംബന്ധിക്കുവാന്‍ പ്രസ്റ്റണിലേക്ക് തിരിക്കുന്നുണ്ട്. ഇടവകയിലെ 9 വാര്‍ഡുകളില്‍ സെന്റ്.മേരീസ്, സെന്‍റ്. ഹ്യൂസ്, സേക്രട്ട് ഹാര്‍ട്ട് എന്നീ യൂണിറ്റുകളില്‍ നിന്നുമുള്ള അംഗങ്ങള്‍ സേക്രട്ടഡ് ഹാര്‍ട്ട് ദേവാലയത്തിന്റെ പരിസരത്ത് നിന്നും പുറപ്പെടുന്ന കോച്ചിലും, സെന്റ്. ആന്റണീസ്, സെന്റ്. അല്‍ഫോന്‍സാ, സെന്റ്. വിന്‍സെന്റ്, സെന്റ്.കുര്യാക്കോസ്, സെന്റ്.ജോണ്‍സ്, സെന്റ്.ബെനഡിക്ട് എന്നീ യൂണിറ്റുകളില്‍ നിന്നുമുള്ള അംഗങ്ങള്‍ സെന്റ്.ജോണ്‍സ് സ്കൂളിന് മുമ്പില്‍ നിന്നും പുറപ്പെടുന്ന കോച്ചിലുമാണ് കയറേണ്ടത്. കോച്ചുകള്‍ ഞായറാഴ്ച രാവിലെ 10ന് പുറപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ആവശ്യത്തിനുള്ള ഭക്ഷണവും, കാലാവസ്ഥ പ്രതികൂലമാവുകയാണെങ്കില്‍ അതിന് വേണ്ടിയുള്ള സജ്ജീകരണങ്ങളും കരുതിയിരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. സ്റ്റേഡിയത്തിനകത്ത് കുട നിവര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍ റെയിന്‍കോട്ടും മറ്റും കരുതിയിരിക്കണമെന്നും അറിയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top