ടാക്‌സ് റീഫണ്ട് സുതാര്യമാക്കാന്‍ മലയാളി ഉടമസ്ഥതയിലുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി ഗ്രൂപ്പ്

ടാക്സ് റെക്കോര്‍ഡ് പുനരവലോകനം ചെയ്യാനും ടാക്‌സ് റീഫണ്ട് നേടി തരാനുമായി മലയാളികളുടെ ഉടമസ്ഥതയിലുള്ള അയര്‍ലണ്ടിലെ പ്രമുഖ ചാറ്റേര്‍ഡ് അക്കൗണ്ടന്‍സി സ്ഥാപനം രംഗത്തെത്തി. വര്‍ഷങ്ങളായി ഡബ്ലിന്‍ ബ്ലാഞ്ചസ്ടൗണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടാസ്‌ക്ക് അക്കൗണ്ടന്റ്‌സിന്റെ ഭാഗമായാണ് refundyourtax എന്ന പേരില്‍ ടാക്‌സ് റീഫണ്ടിനായി മാത്രം ‘റവന്യൂവിന്റെ’അംഗീകൃത സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. റവന്യുവില്‍ നിന്നും ടാക്സ് റീഫണ്ട് വാങ്ങുന്നതിനുള്ള സമയം ഡിസംബര്‍ 31ഓടെ അവസാനിക്കുകയാണ്. 2014 ലെ ക്ലെയിമുകളുടെ കാലാവധിയാണ് ഈ ഡിസംബറോടെ അവസാനിക്കുന്നത്. ഈ കാലാവധിയിലെ ആരോഗ്യചെലവുകള്‍, നേഴ്സിങ് ഹോം ഫീസ്, ട്യുഷന്‍ ഫീസ്,യൂണിഫോം അലവന്‍സ് അടക്കമുള്ള ഫ്ളാറ്റ് റേറ്റ് ചെലവുകള്‍,ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാന്‍ തുടങ്ങിയവയാണ് തിരികെ ലഭിക്കുക.

നാല് വര്‍ഷം മുന്‍പുള്ള എല്ലാ അവകാശങ്ങളും ക്ലെയിം ചെയ്തോയെന്നു പരിശോധിക്കാനുള്ള സമയമാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ സമര്‍പ്പിക്കുന്ന റീഫണ്ട് ക്ലെയിമുകള്‍ പരിശോധനയ്ക്കു ശേഷം സാധാരണഗതിയില്‍ എത്രയും തിരികെ ലഭിച്ചേക്കാമെന്ന് ടാസ്‌ക്ക് അക്കൗണ്ടന്റ്‌സിന്റെയും,  refundyourtax യുടെയും മാനേജിഗ് ഡയറക്ടറും,അയര്‍ലണ്ടിലെ പ്രമുഖ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ ഷിജുമോന്‍ ചാക്കോ വ്യക്തമാക്കി. ‘നിങ്ങള്‍ ഇപ്പോള്‍ ക്ലെയിം സമര്‍പ്പിക്കുകയാണെങ്കില്‍, ന്യൂ ഇയറിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് എത്താനുള്ള സാധ്യതയുണ്ട്’.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ 65നും അതിനുമുകളിലും പ്രായമായവരാണ് ടാക്സ് റീഫണ്ടിംഗില്‍ ഏറ്റവും മികവുകാട്ടുന്നത്. ശരാശരി 2073 യൂറോയാണ് ഈ വിഭാഗത്തിന്റെ ശരാശരി റീഫണ്ടിംഗ്. അതേ സമയം 878 യൂറോയാണ് 25-34 വയസ്സുകാരുടെ ടാക്സ് റീഫണ്ടിംഗ് ശരാശരി. ജോലിത്തിരക്കുകള്‍ക്കിടയില്‍ കൃത്യമായ അസസ്‌മെന്റ് നടത്താനാവാത്തതും, റവന്യൂ ഓഫീസുകളിലെ തിരക്കുകള്‍ മൂലം മുഴുവന്‍ കണക്കുകളും ഓഫിസര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാത്തതും അടക്കം ഒട്ടേറെ കാരണങ്ങളാണ് സാധാരണ ജോലിക്കാര്‍ക്ക് ടാക്‌സ് റീഫണ്ടിംഗ് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത്.

നിയമത്തിലെ മാറ്റങ്ങളോ,വ്യക്തിഗത വരുമാനത്തിലെയോ,സ്‌കീമുകളിലേയോ മാറ്റങ്ങളോ മനസിലാക്കാതെ ടാക്‌സ് റീഫണ്ടിന് അപേക്ഷിക്കുന്ന ചിലര്‍ക്കെങ്കിലും അതിന് പകരം റവന്യൂവിലേയ്ക്ക് പണം കൂടുതല്‍ അടയ്ക്കേണ്ട സാഹചര്യവും ഉണ്ടാവുന്നുണ്ട്. വിദഗ്ദരുടെ സേവനം തേടുക എന്നതാണ് ഇതിനുള്ള പ്രതിവിധി. refundyourtax  അടക്കമുള്ള സ്ഥാപനങ്ങള്‍ തികച്ചും സൗജന്യമായാണ് ഈ പരിശോധന നടത്തുന്നത്. ടാക്‌സ് റീഫണ്ട് ലഭിക്കുന്നുണ്ടെങ്കില്‍ മാത്രം നിശ്ചിത ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതിയാവും. അതേ സമയം കൃത്യമായ ടാക്സ് റെക്കോര്‍ഡ് പുനരവലോകനം ചെയ്തില്ലെങ്കില്‍ ശരാശരി കുടുംബത്തിന് ടാക്സ് റീഫണ്ടിനത്തില്‍ ഏകദേശം 850 യൂറോ വീതം നഷ്ടപ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്ന് ഷിജുമോന്‍ ചാക്കോ വെളിപ്പെടുത്തി.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നിങ്ങള്‍ അധികമായി നല്‍കിയ നികുതിയും മറ്റുമാണ് ഇപ്പോള്‍ ക്ലെയിം ചെയ്യാവുന്നത്. റവന്യൂവിന്റെ അംഗീകൃത ഏജന്‍സി എന്ന നിലയിലും, GDPR ചട്ടങ്ങള്‍ അനുസരിച്ചും ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങള്‍ അതീവ സൂക്ഷ്മമായും ജാഗ്രതാപൂര്‍വ്വവുമായാണ് തങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന ഉറപ്പും refundyourtax നല്‍കുന്നുണ്ട്. നൂറുകണക്കിന് കമ്പനികളുടെയും ചാരിറ്റികളുടെയും,സോള്‍ ട്രേഡേഴ്സിന്റെയും രജിസ്ട്രേഷന്‍, പേ റോള്‍ മാനേജ്മെന്റ്, ടാക്‌സ് രജിസ്ട്രേഷന്‍, കോര്‍പ്പറേഷന്‍ ടാക്‌സ്, ബുക്ക് കീപ്പിംഗ്, റവന്യൂ ഓഡിറ്റ്, അക്കൗണ്ട് ഫയലിംഗ്, ടാക്‌സി ഡ്രൈവര്‍മാരുടെ റവന്യൂ ഫയലിംഗ്, എന്നിവയടക്കം കൈകാര്യം ചെയ്യുന്ന ടാസ്‌ക്ക് അക്കൗണ്ടന്റ്‌സ് അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ നിരന്തരമായ ആവശ്യം കൂടി പരിഗണിച്ചാണ് ടാക്‌സ് റീഫണ്ട് സേവന മേഖലയിലേയ്ക്ക് കൂടി പ്രവേശിക്കുവാന്‍ തീരുമാനിച്ചതെന്ന് കമ്പനിയുടെ മാനേജ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

 

Top