ഡബ്ലിന്‍: മലയാളിയായ ടാക്‌സി ഡ്രൈവറെ ഒരുസംഘം ആളുകള്‍ ആക്രമിച്ചു. അയര്‍ലന്റിലെ ഡബ്ലിനിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഗാര്‍ഡ വ്യാപകമായ അന്വേഷണം ആരംഭിച്ചു. ടാകിസില്‍ കയറിയ ആളുകളാണ് തോമസ് വയലിലിനെ മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
കോട്ടയം സ്വദേശിയാണ് തോമസ് വയലില്‍. ഞായറാഴ്ച വെളുപ്പിനു മൂന്നു മണിയോടെയാണ് സാന്‍ട്രിയില്‍ താമസിക്കുന്ന മലയാളി ടാക്സി ഡ്രൈവറെ അജ്ഞാതരായ രണ്ടു പേര്‍ ഓട്ടത്തിനായി വിളിച്ചത്. സോര്‍ഡ്‌സിലുള്ള എയര്‍ സൈഡിലെ ഹോട്ടലിനു (മാക് ഡൊണാള്‍ഡ്‌സില്‍ നിന്നും) സമീപത്തു നിന്നും ടാക്സി വിളിച്ച ഇവര്‍ ദ്രോഗഢയിലേക്ക് പോകണമെന്ന് നിര്‍ദേശിച്ചു.
വഴിയില്‍ പവലിയന്‍ ഷോപ്പിങ്ങ് സെന്ററിന് സമീപമുള്ള മാലഹൈഡ് റൗണ്ട് എബൗട്ടിനടുത്തു വെച്ച് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തിയപ്പോള്‍ ക്ഷുഭിതരായ ഇവര്‍ തോമസിനെ മര്‍ദ്ധിക്കുകയും,കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇതിനിടയില്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പുറത്തു ചാടിയ തോമസിനെ വിട്ടു അക്രമികള്‍ വാഹനവുമായി കടന്നു കളഞ്ഞു.വാഹനം പിന്നീട് കത്തിയ നിലയില്‍ കൗണ്ടി മീത്തില്‍ നിന്നും ഗാര്‍ഡ കണ്ടെടുത്തു.ഡബ്ലിന്‍ രജിസ്ട്രേഷനിലുള്ള ഡി 10 ഫോര്‍ഡ് മോണ്ടയോ കാറാണ് അക്രമികള്‍ തട്ടിയെടുത്ത് കത്തിച്ചത്.മുമ്പ് നഴ്‌സയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും ബൂമോണ്ട് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.മൂന്നു കുട്ടികളുള്ള ഇവര്‍ നാലാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുകയാണ്.ഇന്നാണ് ഡ്യൂ ഡേറ്റ്.
സാരമായ പരിക്കേറ്റ കാര്‍ തോമസിനെ ബൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറു തവണ കത്തികൊണ്ടുള്ള കുത്തേറ്റെങ്കിലും ഭാഗ്യവശാല്‍ ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ഗാര്‍ഡ വെളിപ്പെടുത്തിയത്. എന്നാല്‍ ഒരു മുറിവിന് അഞ്ചു സെന്റി മീറ്റര്‍ വരെ ആഴമുള്ളതാണെന്ന് തോമസിന്റെ മലയാളി സുഹൃത്തുക്കള്‍ പറയുന്നു.