മുഖംമൂടിയണിച്ച് ആയുധങ്ങളുമായി പിടിയിലായ ഏഴു യുവാക്കളെ ഗാർഡായി വിട്ടയച്ചു

ഡബ്ലിൻ: മുഖംമൂടിയണിഞ്ഞ് കയ്യിൽ മിഷ്യൻ ഗണ്ണുകൾ അടക്കമുള്ള ആയുധങ്ങളുമായി പിടിയിലായ ഏഴു യുവാക്കളെ ഗാർഡായി ജാമ്യം നൽകി വിട്ടയച്ചു. കോ കവാനിൽ നിന്നാണ് ഗാർഡായി സംഘം മൂന്നു യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്. ഈ സംഘത്തിന്റെ കയ്യിൽ മിഷ്യൻ ഗണ്ണുകൾ അടക്കമുള്ള മാരകായുധങ്ങളും തോക്കുകളും അടക്കമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവരെ സംഘം കസ്റ്റഡിയിൽ എടുത്തത്.

സംഘത്തിലുണ്ടായിരുന്നവരെല്ലാം ഇരുപതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഇവർ തോക്കും മുഖം മൂടിയും മാരകായുധങ്ങളുമായി തമ്പടിച്ചു നിന്നത് പ്രദേശത്തെ പ്രാദേശിക ബിസിനസുകാരനെ തട്ടിക്കൊണ്ടു പോകുന്നതിനോ, ഇയാളെ ആക്രമിച്ചു കവർച്ച നടത്തുന്നതിനോ ആയിരുന്നെന്നു സംശയിക്കുന്നതായി ഗാർഡ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഘത്തിലെ ആറു പേരെ കഴിഞ്ഞ ദിവസം തന്നെ വിട്ടയച്ചിരുന്നു. ഒരാളെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് കസ്റ്റഡിയിൽ നിന്നും വിട്ടത്. ബൗൺ ബോയ് ഏരിയയിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗാർഡായ് സംഘം ഈ യുവാക്കളെ ആറു പേരെയും കസ്റ്റഡിയിൽ എടുത്തത്. പിടിയിലാകും മുൻപും ഇപ്പോൾ കസ്റ്റഡിയിൽ നിന്നു വിട്ടയച്ച ശേഷവും ഈ യുവാക്കൾ എല്ലാവരും തന്നെ ഗാർഡായി സംഘത്തിന്റെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന.

ഇവിടെയുള്ള ഒരു വ്യവസായിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തുന്നതിനോ, ഇയാൾക്ക് അടുപ്പമുള്ള ആരെയെങ്കിലും ആക്രമിച്ച് പണാപഹരണം നടത്തുന്നതിനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് ഇപ്പോൾ ഗാർഡായി സംഘം സംശയിക്കുന്നത്. ഇതേ തുടർന്നു പ്രതികളെ വിശദമായി ഗാർഡാ ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ അസ്റ്റ് ബ്യൂറോയുടെ അന്വേഷണത്തിനു വിധേയനായ ആളാണ് സംഘം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്ന വ്യവസായി എന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ സ്വത്ത് ക്രിമിനൽ പ്രവർത്തനങ്ങളിലൂടെയാണ് ഇരട്ടിയായി വർദ്ധിച്ചതെന്നും നേരത്തെ ഗാർഡായി ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Top