തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണം – ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ

കുവൈറ്റ് : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് നല്‍കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍ മാറണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് , പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സർക്കാരിനെ, കേന്ദ്ര സർക്കാർ അനുവദിക്കണമെന്ന്‌ ഓവർസീസ് എൻ സി പി ആവശ്യപ്പെടുന്നു.

വലിയ ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികൾ ഉൾപ്പടെ എല്ലാവരിലും ഉയര്‍ന്നു വരുന്നതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവസ് എരിഞ്ചേരിയും പത്രക്കുറിപ്പിൽ അറിയിച്ചു.

Top