ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ നരേന്ദ്ര മോദിക്ക് യാത്ര ചെയ്യാന്‍ അമേരിക്കന്‍ മോഡല്‍ പുത്തന്‍ വിമാനം

ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖർക്ക് യാത്ര ചെയ്യാൻ പുതിയ വിമാനം വാങ്ങുന്നു. രണ്ട് ബോയിങ് 777 വിമാനങ്ങളാണ് വാങ്ങുന്നത്. ബോയിങ് കമ്ബനി അടുത്ത സപ്തംബറിൽ വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വിവിഐപി യാത്രകൾക്ക് വേണ്ടി രണ്ടു വിമാനങ്ങൾ വാങ്ങാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ നടപടികൾ വൈകുകയായിരുന്നു. സപ്തംബറിൽ ഇവ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. വ്യോമ സേനയുടെ പൈലറ്റുമാരാണ് ബോയിങ് 777 വിമാനം പറത്തുക. എയർ ഇന്ത്യയുടെ പൈലറ്റുമാരാകില്ല. സാധാരണ വിമാനത്തേക്കാൾ വലിപ്പവും സൗകര്യമുള്ളതാകും പുതിയ വിമാനം. എയർ ഇന്ത്യ എൻജിനിയറിങ് സർവീസ് ലിമിറ്റഡ് ആണ് വിമാനത്തിന്റെ അറ്റക്കുറ്റ പണികൾ നടത്തുക. നിലവിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമെല്ലാം എയർ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബോയിങ് 747 വിമാനത്തിലാണ് യാത്ര ചെയ്യാറ്.

എയർ ഇന്ത്യ വൺ എന്നാണ് ഇതിനെ വിളിക്കുക. എയർ ഇന്ത്യയുടെ പൈലറ്റുമാരാണ് ഈ വിമാനം പറത്തുന്നത്. പുതിയ വിമാനം ലഭിച്ചാൽ ഇവ യാത്രാ വിമാനങ്ങളായി എയർ ഇന്ത്യ ഉപയോഗിക്കും. മിസൈൽ പ്രതിരോധ സംവിധാനവും സ്വയം രക്ഷാ സ്യൂട്ടുമുള്ളതാണ് പുതിയ വിമാനങ്ങൾ.അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് പുതിയ വിമാനത്തിൽ ഒരുക്കുന്നത്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ , സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് , മിസൈൽ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ വലിയ വിമാനങ്ങളെ ഇൻഫ്രാറെഡ് പോർട്ടബിൾ മിസൈലുകളിൽനിന്നു സംരക്ഷിക്കും. 1434 കോടി (19 കോടി ഡോളർ) രൂപയ്ക്കാണ് യുഎസിൽനിന്ന് ഈ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്. എയർ ഇന്ത്യ നിലവിൽ 60000 കോടി കടത്തിലാണ് എന്നാണ് സർക്കാർ പറയുന്നത്. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ നടപടികൾ വൈകുകയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top