കോട്ടയം പട്ടത്താനം സ്വദേശിനികളായ കുടുംബത്തിലെ 2 പെണ്‍കുട്ടികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ബ്രിസ്ബന്‍:പ്രവാസി മലയാളികളെ കാണ്ണീരിലാഴ്ത്തി രണ്ട് മലയാളി പെണ്‍കുട്ടികള്‍ ഓസ്‌ട്രേലിയായില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയായിലെ ബ്രിസ്ബനില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ 2 സഹോദരിമാരാണ് കാറപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത് . ഇന്ന് രാവിലെ ബ്യൂഡേര്‍ട്ടില്‍ നിന്നും റുവുംബേയിലേയ്ക്കുള്ള യാത്രക്കിടയില്‍ ട്രക്കുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടി ഇടിക്കുകയായിരുന്നു.
കോട്ടയം പട്ടത്താനം സ്വദേശിനികളായ അഞ്ചു മോള്‍ മാത്യൂ, സഹോദരി ആശാ മാത്യൂ എന്നിവരാണ് കൊല്ലപ്പെട്ടത്.എതിര്‍ ദിശയില്‍ വന്ന ട്രക്കുമായി നേര്‍ക്കു നേര്‍ കൂട്ടി ഇടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
അഞ്ചു നാട്ടില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് ഇവിടെ എത്തി ടുവുംബ ലൂര്‍ദ് നഴ്‌സിങ്ങ് ഹോമില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.സഹോദരി ആശ മൂന്ന് മാസം മുന്‍പാണ് ഇവിടെ എത്തിയത്. സൗത്ത് ക്വീന്‍സ് ലാന്‍ഡിലെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് ആശ.ഇവരുടെ മാതാപിതാക്കള്‍ കേരളത്തിലാണ് ഉള്ളത്.
ബ്രിസ്ബനിലെ മലയാളി സമൂഹം അപകടത്തെ തുടര്‍ന്ന് ഞെട്ടലില്‍ നിന്ന് വിമുക്തമായിട്ടില്ല.ഇതിനോടകം തന്നെ നിയമപരമായ എല്ലാ കടമ്പകളും കടന്ന് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Top