യു എ യിൽ വീണ്ടും കണ്യാര്‍കളിയുടെ കേളികൊട്ട്

കണ്ണ്യാർകളി മേള വേദി ഉമ് അൽ ഖ്വയനിലെയ്ക്ക് മാറ്റി

 ദുബായ്: ഫ്യൂഷൻ ഇവന്റ് ഓർഗനൈസേഴ്സിന്റെ പങ്കാളിത്തത്തോടെ മേളംദുബായ് സംഘടിപ്പിക്കുന്ന മൂന്നാമത് കണ്യാര്‍കളി മേളയുടെ വേദി സാങ്കേതികകാരണങ്ങളാൽ ഉമ് അൽ ഖ്വയിൻ (Um Al Qwain) ഇന്ത്യൻ അസോസിയേഷൻ ഹാളിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഷാർജയിൽ നടത്താൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. ഫിബ്രവരി 19നു വെള്ളിയാഴ്ച ആണ് മേള അരങ്ങേറുന്നത് പരമ്പരാഗത തനിമയിൽ സജ്ജീകരിക്കുന്ന കളിപ്പന്തലിൽ രാവിലെ 9 മണിക്ക് കേളികൊട്ടോടെ ആരംഭിക്കുന്ന മേളയിൽ പാലക്കാട്‌ ജില്ലയിലെ ഇരുപതോളം വരുന്നദേശങ്ങളിൽ നിന്നുള്ള കലാകാരന്മാര്‍ പുറാട്ടുകൾ അവതരിപ്പിക്കും. നാട്ടിൽനിന്നും പ്രശസ്തരായ നിരവധി കളി ആശാന്മാരും കലാകാരന്മാരും മേളയിൽപങ്കെടുക്കാനായി ദുബായില്‍ എത്തിചേർന്നിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് – 050 7473126 / 055 6033893/ 056 6907957

Top