യുകെയില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ട സംഭവം; പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതികളെന്ന് സംശയം; പ്രതികള്‍ രാജ്യം വിട്ടതായി സൂചന; പൊലീസ് തിരച്ചില്‍ തുടരുന്നു

ലണ്ടന്‍: യുകെയിലെ വോക്കിങില്‍ വീടിനുള്ളില്‍ പത്ത് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ മൂന്നു പേര്‍ പ്രതികളെന്ന് സംശയം. കൊലപാതകത്തിന് ശേഷം ടാക്‌സി ഡ്രൈവറായ പിതാവ് മാലിക് ഉര്‍ഫാന്‍ ഷരീഫ് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളും രാജ്യം വിട്ടതായാണ് സൂചന. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

വോക്കിങിന് സമീപമുള്ള ഹോഴ്സെല്‍ ഗ്രാമത്തിലെ വീടിനുള്ളിലായിരുന്നു സാറ ഷരീഫ് എന്ന പത്തു വയസ്സുകാരിയെ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞ ഉടനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ രാജ്യം വിട്ടതായാണ് സൂചന. പ്രതികള്‍ക്കായി രാജ്യാന്തര തലത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാറ ഷരീഫ് താമസിച്ചിരുന്ന വീടിന് മുന്‍പില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇപ്പോഴും പൊതുജനങ്ങള്‍ എത്തുന്നുണ്ട്.

Top