രാഹുലിനും പ്രിയങ്കക്കെതിരെയുമുള്ള പോലീസ് നടപടി അപലപനീയം : ദമ്മാം ഒ ഐ സി സി

ദമ്മാം: ഹാത്രയിൽ അതിക്രൂരമായ പീഡനത്തിനെയും ബലാത്സംഗത്തിനെയും തുടർന്ന് കൊല ചെയ്യപ്പെട്ട പത്തൊമ്പതുകാരിയായ ദളിത് പെൺകുട്ടിയുടെ വീട്‌ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും വാഹനങ്ങൾ വഴി മദ്ധ്യേ തടയുകയും, ഒരു ഘട്ടത്തിൽ രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്യാൻ വരെ മുതിർന്ന യു പി പൊലീസിൻറെ നടപടിയെ ദമ്മാം ഒ ഐ സി സി ശക്തമായി അപലപിച്ചു.

വാഹനം തടഞ്ഞപ്പോൾ , കാൽ നടയായി നീങ്ങിയ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പ്രവർത്തകരുമായി ലക്ഷ്യത്തിലേക്ക് നീങ്ങിയപ്പോൾ കായികബലത്തിലൂടെ നേരിടാനാണ് പോലീസ് ശ്രമിച്ചത്. കോല ചെയ്യപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക് അവസാനമായി മൃതശരീരം പോലും കാണാൻ അവസരം കൊടുക്കാതെ, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് പുലർച്ചെ മൂന്ന് മണിക്ക് ശവശരീരം പോലീസ് കാവലിൽ വിജനമായ ഉൾപ്രദേശത്ത് ദഹിപ്പിച്ചതിലൂടെ സംഘപരിവാർ ഭരണകൂടത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാദിനും എന്തൊക്കെയോ ഒളിപ്പിക്കാനുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ബലാത്സംഗങ്ങളും കൊലപാതകങ്ങളും യോഗി ആദിത്യനാടിൻറെ ഭരണത്തിൽ നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീതിപീഠങ്ങളെയും പോലീസടക്കമുള്ള സർക്കാർ സംവിധാനങ്ങളെ തങ്ങളുടെ ചൊൽപ്പടിയിൽ നിറുത്തി രാജ്യത്ത് അരാജകത്വം നടപ്പിലാക്കുകയാണ് സംഘപരിവാർ ഭരണകൂടം. ഇതിനെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസ്സ് പാർട്ടിയും നടത്തുന്ന പോരാട്ടങ്ങൾ ശ്‌ളാഘനീയമാണ്. ധീരയായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വീറോടെയും നിശ്ചയദാർഢ്യത്തോടെയും യോഗി ആദിത്യനാഥിൻറെ പൊലീസിൻറെ നടപടികളെ നേരിട്ട ഇന്ദിരാഗാന്ധിയുടെ കൊച്ചുമക്കൾ ഇന്ത്യയിലെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് ഇന്നത്തെ സംഭവ വികാസത്തിലൂടെ നൽകിയിരിക്കുന്നത്.

ബാബറി മസ്ജിദ് ധ്വംസനത്തിൽ പ്രതികളായ എല്ലാവരെയും ലോകം മുഴുവൻ കണ്ട പള്ളി തകർത്തതിന് തെളിവില്ലെന്ന് പറഞ്ഞുകൊണ്ട് പ്രതികളെ വെറുതെവിട്ട ഇന്ത്യയുടെ പുതിയ അന്യായ വിധികൾ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രാഹുലും പ്രിയങ്കാ പ്രിയങ്കയുമടക്കമുള്ള നേതാക്കൾ ഇന്ന് യു പി യിലെ തെരുവുകളിൽ മർദ്ദിതർക്കും പീഡിതർക്കും വേണ്ടി പോരാട്ടം നടത്തിയതുപോലെ വിശ്രമമില്ലാതെ പൊരുതണം. എങ്കിൽ മാത്രമേ, യഥാർത്ഥ ജനാധിപത്യ മതേതര ഇന്ത്യയെ തിരികെപ്പിടിക്കാൻ നമുക്ക്സാധിക്കുകയുള്ളൂവെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡന്റ്‌ ബിജു കല്ലുമല വ്യക്തമാക്കി. റീജ്യണൽ കമ്മിറ്റി ഭാരവാഹികളായ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ.സലിം, ശിഹാബ് കായംകുളം, ഷംസു കൊല്ലം, നിസാർ മാന്നാർ തുടങ്ങിയവരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Top