വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയ: ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി

ദമ്മാം: കോഴിക്കോട് ഭൂഗര്‍ഭ അഴുക്കു ചാലിന്റെ മാന്‍ ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ അപകടത്തില്‍ പെട്ടതറിഞ്ഞു രക്ഷപ്പെടുത്താന്‍ ഇറങ്ങി മരണം വരിച്ച നൗഷാദിനെ മതത്തിന്‍റെ പേരില്‍ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ തൊഗാഡിയയുടെ വേഷം കെട്ടിയിരിക്കുകയാണെന്ന് ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡണ്ട്‌ സൈഫുദ്ദീന്‍ കിച്ച്ലു കുറ്റപ്പെടുത്തി.

ആന്ധ്രാ ഗോദാവരി സ്വദേശികളായ മോമ്മോടി ഭാസ്കര റാവുവിനെയും നരസിംഹ മൂര്‍ത്തിയെയും രക്ഷപ്പെടുതുന്നതിനു വേണ്ടിയാണ് നൗ ഷാദ് തന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും അവരുടെ ജാതിയോ മതമോ നോക്കിയല്ല രക്ഷാപ്രവര്‍ത്തനത്തിന് നൗഷാദ് ഇറങ്ങിയതെന്നും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്ത നടേശന് വര്‍ഗ്ഗീയ ജ്വരം ബാധിചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകന്മാരില്‍ ഒരാളായ ശ്രീ നാരായണ ഗുരുവിന്റെ പ്രസ്ഥാനത്തില്‍ നിന്ന് കൊണ്ട് ഇത്തരം വിഷം തുപ്പുന്ന നടേശന്‍ ആലപ്പുഴയില്‍ ജനിച്ചതില്‍ ആലപ്പുഴ ജില്ലക്കാര്‍ പോലും ലജ്ജിക്കുകയാണെന്നും ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനം തന്റെ കര്‍മ്മ പഥത്തിലൂടെ നൗഷാദ് കേരള ജനതക്ക് സമര്‍പ്പിക്കുകയായിരുന്നെന്നും ഒ ഐ സി സി കൂട്ടിച്ചേര്‍ത്തു.

Top