വോളിബോൾ ടൂർണമെന്റ് – കെ എസ് ഇ ബി ജേതാക്കൾ

തിരുവനന്തപുരത്ത് നടന്ന 41 ആമത് അഖിലേന്ത്യാ ഇലക്ട്രിസിറ്റി സ്പോർട്സ് കണ്ട്രോൾ ബോർഡ് വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ കെ എസ് ഇ ബി ടീം ജേതാക്കളായി. ഫൈനലിൽ കൽക്കത്തയെ എതിരില്ലാത്ത 3 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കെ എസ് ഇ ബി പുരുഷ ടീം വിജയം കൊയ്തത്. കഴിഞ്ഞ വർഷവും കെ എസ് ഇ ബിയായിരുന്നു ഒന്നാം സ്ഥാനത്ത്. പഞ്ചാബ് ടീമാണ് മൂന്നാം സ്ഥാനത്ത്.
NKC_3620 NKC_3262 NKC_3651
വിജയികൾക്ക് കെ എസ് ഇ ബി ഡയറക്ടർ (വിതരണം & സുരക്ഷ) ശ്രീമതി ബി നീന സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇക്കഴിഞ്ഞ വർഷം ദേശീയ വോളിബോൾ ബാസ്കറ്റ് ബോൾ ടീമുകളിൽ ഇടം നേടുകയും അന്താരാഷ്ട്ര മത്സരങ്ങളിൽ വലിയ നേട്ടങ്ങൾ കൊയ്യുകയും ചെയ്ത 10 വനിതാതാരങ്ങളെയും കോച്ചിനെയും ചടങ്ങിൽ ആദരിച്ചു.
ഫൈനൽ മത്സരത്തെ തുടർന്ന് കെ എസ് ഇ ബി, കേരള പോലിസ് വനിതാ വോളിബോൾ ടീമുകളുടെ സൗഹൃദമത്സരവും നടന്നു.

Top