മത സൌഹാര്‍ദ്ധവും? ദേശീയതയും സംരക്ഷിക്കാന്‍ യു ഡി എഫ് വിജയിക്കണം ..ഓ ഐ സി സി ദമ്മാം ആലപ്പുഴ ജില്ലാ കമ്മിറ്റി .

IMG_5750ദമ്മാം .കേരളത്തിന്റെ മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിക്കാനും ഇന്ത്യന്‍ ദേശീയത സംരക്ഷിക്കുവാനും കോണ്ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് കേരളത്തിലെ ത്രിതല പഞ്ചായത്തുകളില്‍ അധികാരത്തില്‍ വരണമെന്നു ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനും ഇഷ്ടവേഷം ധരിക്കാനും ഇന്ധ്യയിലെ ഓരോ പൌരനും സ്വാതന്ത്ര്യം ഉണ്ട് ,വ്യക്തി സ്വാതന്ത്ര്യത്തിനു മേല്‍ കടന്നു കയറ്റം നടത്താന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരത ഇന്ധ്യയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ് , മതത്തിന്റെ പേരില്‍ ഒരിക്കല്‍ വിഭജിക്കപ്പെട്ട രാജ്യം ഒന്നായി നിന്നതും മത സൌഹാര്‍ദ്ദം നില നിര്‍ത്തിയതും ഇന്ധ്യന്‍ നാഷണല്‍ കോണ്ഗ്രസ് ന്റെ ഭരണം മൂലമാണ് , അതിനെ തകര്‍ക്കുവാനും വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുവാനുമുള്ള ശ്രമം എന്തു വില കൊടുത്തും എതിര്‍ക്കുമെന്നും ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു .ഓ ഐ സി സി ദമ്മാം ആലപ്പുഴ ജില്ലാ കമ്മറ്റി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നതത്തിയ പഞ്ചായത്തിരാജ് 2015 എന്ന ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു ബിജു കല്ലുമല.

ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സൈഫുദീന്‍ കിച്ചിലു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടറി അഡ്വ. കെ വൈ സുധീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി , ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശം രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് അഡ്വ .സുധീന്ദ്രന്‍ പറഞ്ഞു , പുനര്‍ അന്വേഷണം നടത്തണം നടത്താന്‍ കോടതി ക്ക് തീരുമാനം എടുക്കാം പക്ഷെ അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കാന്‍ കോടതിക്ക് യാതൊരുവിധ അധികാരവും ഇല്ലെന്നു മുന്‍ ഹൈക്കോടതി അഭിഭാഷകനും ആലപ്പുഴ ബാര്‍ കൌണ്‍സില്‍ പ്രസിടണ്ടുമായിരുന്ന സുധീന്ദ്രന്‍ പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദമ്മാം ബദര്‍ അല്‍ റാബി ഓഡിട്ടോരിയത്തില്‍ നടന്ന അല്ലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ ശിവരാമന്‍ സ്വാഗതവും കലേഷ് കുമാര്‍ നന്ദിയും പറഞ്ഞു ,ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ മാത്യു ജോസഫ് , അഷറഫ് മൂവാറ്റു പുഴ സന്തോഷ് സരോജ് ,ഷാജി മോഹന്‍ ,ഹമീദ് ചാലില്‍, അസ്ലം കോഴിക്കോട് , സക്കീര്‍ പറമ്പില്‍ ,എന്നിവര്‍ സംസാരിച്ചു .
മുന്‍ ഐ സി സി ദമ്മാം റീജിണല്‍ പ്രസിഡണ്ടും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആറാട്ടുപുഴ ഡിവിഷന്‍ സ്ഥാനാര്‍ഥി യുമായ ഷംസുദീന്‍ കായിപ്പുറം ഫോണില്‍ കൂടി യോഗത്തിനെ അഭിസംബോധന ചെയ്യുകയും പിന്തുണ അഭ്യര്‍തിക്കുകയും ചെയ്തു .
യു ഡി എഫ് സ്ഥാനാര്‍ഥി കളുടെ വിജയത്തിനായി ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓണ്‍ ലൈന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചതായി ഓ ഐ സി സി ദമ്മാം ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സെയ്ഫുദീന്‍ കിച്ചിലു അറിയിച്ചു .

Top