യൂറോപ്പില്‍ വിന്ററെത്തി; ക്‌ളോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്

ലണ്ടന്‍ : അയര്‍ലണ്ടിലും യുകെയിലും യൂറോപ്പിലും ശൈത്യകാലത്തിന്റെ വരവറിയിച്ച് ഞായറാഴ്ച പുലര്‍ച്ചെ സമയം മാറും. മൂന്നു മണിയോടെയാണ് ക്‌ളോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് വച്ച് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. എല്ലാവര്‍ഷവും ഒക്‌റ്റോബറിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെയാണ് വിന്റര്‍ സമയം ക്രമീകരിക്കുക. ഇതോടെ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയായി ഞായറാഴ്ച മാറും. അതോടെ ഇന്ത്യന്‍ സമയവും ബ്രിട്ടീഷ് സമയവും തമ്മില്‍ അഞ്ചര മണിക്കൂറിന്റെ വ്യത്യാസമാകും.
വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ നൈറ്റ് ഷിഫ്റ്റിലെ ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും.
മാര്‍ച്ച് അവസാന ഞായറാഴ്ചവരെ വിന്റര്‍ സമയം തുടരും. അന്ന് പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിയാണ് സമ്മര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി.
ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇത്പ്രാവര്‍ത്തികമാണ്. പകലിന് ദൈര്‍ഘ്യം ക്കുറവായിരിക്കും.

 

യുകെയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ഇതിനോടകം ശൈത്യം ആരംഭിച്ചു കഴിഞ്ഞു. ഉയരമുള്ള പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ആരംഭിച്ചു. ഇക്കുറി ഫെബ്രുവരി നീളുന്ന മഞ്ഞുകാലമായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. വൈറ്റ് ക്രിസ്മസിനാണ് സാധ്യത. ഗതാഗത തടസവും പ്രായമായവരുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണമാണ് ശൈത്യകാലത്തു വെല്ലുവിളിയാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top