ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന എൻഎസ്എസിനെ വരുതിയിലാക്കാൻ ബിജെപി നീക്കം നടത്തുന്നതായി സൂചന..കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്നു സന്ദർശിച്ച ശ്രീധരൻ പിള്ളയോട് അദ്ദേഹം മത്സരിക്കുന്നതിൽ എൻഎസ്എസിന് താല്പര്യം ഇല്ല എന്ന് സുകുമാരൻ നായർ തുറന്നടിച്ച് അറിയിച്ചിരുന്നു.അതിനുശേഷം സ്ഥാനാർത്ഥിയെ നിച്ഛയിക്കാനുള്ള നേതൃത്വ സമതി രാധാകൃഷ്ണമേനോൻ അടക്കം അഞ്ചു പേരുടെ പേരുകൾ പത്തനംതിട്ടയിൽ നിർദേശിച്ചു .എന്നാൽ ശ്രീധരൻപിള്ള രാധാകൃഷ്ണമേനോന്റെ പേര് സമ്മർദ്ധമായി വെട്ടി നിരത്തുകയും ഒന്നാമതായി ശ്രീധരൻ പിള്ളയുടെ പേരും രണ്ടാമതായി സുരേന്ദ്രന്റെ പേരും കേന്ദ്ര പാർലമെന്ററി ബോർഡിന് മുൻപാകെ വെക്കുകയാണുണ്ടായത്. നായർ ഭൂരിപക്ഷ മണ്ഡലമെന്ന നിലക്ക് സ്വാഭാവികമായി തന്റെ പേര് വരുമെന്നാണ് പിള്ള കരുതിയത് .
ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും തങ്ങൾക്കേറ്റ അവഗണന രാധാകൃഷ്ണമേനോനെ പ്രസിഡന്റ് ആക്കുകയാണെങ്കിൽ പൊറുക്കാൻ തയ്യാറാണെന്ന് എൻഎസ്എസ് നേതൃത്വം ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഒരു മലയാളി ബിജെപി നേതാവ് വഴി ബിജെപി നേതൃത്വത്തെ ധരിപ്പിച്ചു. അതോടെ കേരളത്തിൽ സുരേന്ദ്രനെ ഇറക്കി നേട്ടം കൊയ്യാമെന്ന ഇപ്പോഴത്തെ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് വിഭാഗം ഉപേക്ഷിക്കുകയായിരുന്നു .ഇതോടെ രാധാകൃണമേനോന്റെ നിയമനത്തിന് ആക്കം കൂട്ടി എന്നും സൂചന .