പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: വിവാഹത്തിനു ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങൾ വാട്‌സ് അപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി.
ആദിത്യപുരം തേക്കുംകാലായിൽ തരുൺ (26) ആണ് അറസ്റ്റിലായത്. ഉദയനാപുരം സ്വദേശിയായ യുവതിയാണു പരാതിക്കാരി. രണ്ടു മാസംമുമ്പ് ഇവരുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. തുടർന്നു മൊബൈലിലൂടെ സംസാരിക്കുമായിരുന്ന പ്രതി ആവശ്യപ്പെട്ടതിനെത്തുടർന്നു പെൺകുട്ടി തന്റെ നഗ്‌നചിത്രങ്ങൾ യുവാവിന് അയച്ചു കൊടുത്തു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെ തന്റെ കൈയിലുള്ള നഗ്‌നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും ഇന്റർനെറ്റിലൂടെയും മറ്റും പ്രചരിപ്പിക്കുമെന്നും യുവാവ് പെൺകുട്ടിയെ ഭീഷിണിപ്പെടുത്തി. ഇതിനിടെ പെൺകുട്ടി ആത്മഹത്യാശ്രമം നടത്തുകയും വിവാഹം മുടങ്ങുകയും ചെയ്തു. വിദേശത്തുള്ള, പെൺകുട്ടിയുടെ പിതാവിന്റെ സഹോദരിക്കു പ്രതി നഗ്‌നചിത്രങ്ങൽ അയച്ചുകൊടുത്തു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തു.

Top