നമ്പര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡനം; അഞ്ജലിക്കും റോയിക്കുമെതിരെ തെളിവുകള്‍, സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു

കൊച്ചി: നമ്പര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട്് അഞ്ജലിക്കും റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡി.സി.പി. വി.യു. കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ മറ്റ് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നല്‍കിയിട്ടില്ല.

റോയ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കും. സി.സി. ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് റോയിക്കും അജ്ഞലിക്കുമെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് ഡി.സി.പി. പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്‌ടോബറില്‍ റോയി വയലാട്ട് തന്നെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ യുവതിയുടെയും മകളുടെയും പരാതി. മോഡലുകളുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ എതിര്‍ക്കില്ലെന്നും പോലീസ് അറിയിച്ചു.

Top