കോഴിക്കോട്: പേരാംബ്ര ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സ്റ്റാഫ് നേഴ്സ് ലിനി മരണപ്പെട്ടു , നിപ വൈറസ് ബാധിച്ചായിരുന്നു മരണം. നേരത്തേ മരിച്ചവരെ പരിചരിച്ചത് ലിനിയായിരുന്നു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയാണ് ലിനി.വൈറസ് ബാധ പടരാതിരിക്കാൻ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തനിക്ക് പ്രിയപ്പെട്ടവരുടെ അന്ത്യ ചുംബനം പോലും ഏറ്റുവാങ്ങുവാൻ അവർക്കു കഴിയാതെ പോയത് അവർ ഭൂമിയിലെ മാലാഖയായതിനാലാണ്…
ഇതോടെ, നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പനി മരണം 16 ആയി.കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ മൂന്നുപേരും െവെറസ് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ രക്ത സാമ്പിളുകള്‍ പുനെയിലെ െവെറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ച് മാരകമായ നിപോ െവെറസ് ബാധയാണു മരണകാരണമെന്നു സ്ഥിരീകരിച്ചിരുന്നു.സംസ്ഥാനത്തു ഭീതി പടർത്തി പനി മരണം തുടരുകയാണ്. കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശേരി (31) ആണ് ഒടുവിൽ മരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ശുശ്രൂഷിച്ചതു ലിനിയാണ്. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരണം.
ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാതെ രാത്രി തന്നെ സംസ്ക്കരിച്ചു .
ഒരായിരം രൂപ എങ്കിലും കൂടുതൽ ശമ്പളംനൽകി ജീവിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നഴ്സിംഗ് സമൂഹം നടത്തിയ സമരത്തെ അനാവശ്യ സമരം എന്ന് പറഞ്ഞു അവഹേളിച്ചവരോട് ഒന്ന് മാത്രം പറയുന്നു, നിങ്ങൾ വീട്ടിലെ ടിവിയിൽ കണ്ടു പേടിക്കുന്ന നിപ വൈറസ് അടക്കമുള്ള മാരക രോഗങ്ങളുമായി ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ സ്വന്തം മാതാപിതാക്കളെ പോലെ സഹോദരങ്ങളെ പോലെ യാതൊരു ഭയാശങ്കകളുമില്ലാതെ കണ്ണിൽ എണ്ണയൊഴിച്ചു നോക്കിയിരുന്നു പരിപാലിച്ചു തിരികെ സുരക്ഷിതരായി വീട്ടിലേക്കയക്കുന്ന നഴ്സുമാരെ ഇനിയെങ്കിലും മനുഷ്യരായി കാണുവാൻ നിങ്ങൾക്ക് കഴിയണമെന്നു പൊതുസമൂഹം ആവർത്തിക്കുന്നു .
നിപ്പാ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറവും കേന്ദ്ര മെഡിക്കൽ സംഘം ഇന്ന് സന്ദർശിക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജീത് കെ.സിങ്ങാണ് സംഘത്തലവൻ. എൻസിഡിസിയിലെ എപിഡെമിയോളജി ചീഫ് ഡോ. എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി.രവീന്ദ്രൻ, സൂനോസിസ് ഡയറക്ടർ ഡോ. നവീൻ ഗുപ്ത എന്നിവരെ കൂടാതെ റസ്പിറേറ്ററി ഫിസിഷ്യൻ, ന്യൂറോ ഫിസിഷ്യൻ, അനിമൽ ഹസ്ബൻഡറി വിദഗ്ധൻ തുടങ്ങിയവരും സംഘത്തിലുണ്ട്.
അതിനിടെ, നിപ്പാ വൈറസ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപണമുണ്ട്. ജീവനക്കാര്‍ക്ക് അത്യാവശ്യം വേണ്ട മാസ്ക് പോലും വിതരണം ചെയ്തില്ല. മൂന്നുപേര്‍ മരിച്ചവീട്ടില്‍ ബന്ധുക്കളെ പരിശോധിച്ചതു മാസ്ക് ഇല്ലാതെയാണ്. ബോധവൽക്കരണ പരിപാടികളും തുടങ്ങിയിട്ടില്ല. അരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നു ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. രോഗബാധിത പ്രദേശങ്ങൾ ആരോഗ്യവിദഗ്ധരുടെ സംഘവും മന്ത്രി കെ.കെ.ശൈലജയും സന്ദർശിക്കും.
കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ ആറുപേർ ഞായറാഴ്ച മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 15 ആയി. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചതു നിപ്പാ വൈറസ് ബാധ മൂലമാണെന്നു പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. നിപ്പാ വൈറസ് ബാധയോടെ പത്തു പേർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഞായറാഴ്ച മരിച്ച ആറിൽ അഞ്ചുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഹെഡ് നഴ്സും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു മരണം ഡെങ്കിപ്പനി മൂലമാണ്. ആറുപേരിൽ ഒരാളുടെ മരണം നിപ്പാ വൈറസ് ബാധ മൂലമാണോയെന്നു സംശയമുണ്ട്.
കോഴിക്കോട് ചെലവൂർ കാളാണ്ടിത്താഴം കാരിമറ്റത്തിൽ ബാബു സെബാസ്റ്റ്യന്റെ (റെയിൽവേ) ഭാര്യ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ഹെഡ് നഴ്സ് ടെസി ജോർജ് (50), നടുവണ്ണൂർ കോട്ടൂർ തിരുവോട് മയിപ്പിൽ ഇസ്മയിൽ (50), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ ആലിൻചുവട് പാലക്കത്തൊടു മേച്ചേരി സിന്ധു (36), പൊന്മള ചട്ടിപ്പറമ്പ് പാലയിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഷിബിലി (14), കൊളത്തൂർ കാരാട്ടുപറമ്പ് താഴത്തിൽതൊടി വേലായുധൻ (സുന്ദരൻ–48) എന്നിവരാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. താമരശ്ശേരി പുതുപ്പാടി വള്ളിയാട് പുഴംകുന്നുമ്മൽ അബൂബക്കറിന്റെ ഭാര്യ റംല (ആരിഫ-38) ഡെങ്കിപ്പനി പിടിപെട്ടു മുക്കത്തെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്.
മൃഗങ്ങളില്‍നിന്ന്, പ്രധാനമായും വവ്വാലുകളില്‍നിന്ന്, മനുഷ്യരിലേക്കു പകരുന്നതാണു നിപോ െവെറസ്. കേരളത്തില്‍ ആദ്യമായാണിതു സ്ഥിരീകരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്നു കോഴിക്കോട്ടെത്തും. മൃഗങ്ങളിലൂടെ പടരുന്ന െവെറസ് ആയതിനാല്‍ വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. 1999-ല്‍ കണ്ടെത്തിയ നിപോ െവെറസ് സിംഗപ്പൂരിലും മലേഷ്യയിലും ഒട്ടേറെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. മരണ കാരണം ഏതു വൈറസ് മൂലമാണ് എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വൈറോളജി പരിശോധനയുടെ ഫലം പുറത്തുവന്നാൽ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാവുകയുള്ളൂ. എങ്കിലും ഏറ്റവും കൂടുതൽ സംശയങ്ങൾ ഉണ്ടാകുന്നത് നിപ്പാ വൈറസ് സംബന്ധിച്ചാണ്.
സംസ്ഥാനത്തു നിപോ െവെറസ് ബാധ സ്ഥിരീകരിച്ചതോടെ, െവെറസ് പനിക്കു ചികിത്സയിലുള്ള നിരവധിപേര്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയില്‍ 25 പേരാണു നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യാശുപത്രികളിലും ചികിത്സയിലുള്ള എട്ടുപേരുടെ നില ഗുരുതരമാണ്. മണിപ്പാലിലെ െവെറസ് ഗവേഷണകേന്ദ്രത്തില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധസംഘം ചങ്ങോരത്ത് മേഖലയില്‍ പരിശോധന നടത്തി. മൂന്നുപേര്‍ മരിച്ച വീട്ടിലല്ലാതെ മറ്റെങ്ങും െവെറസ് ബാധ കണ്ടെത്തിയില്ലെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സംഘത്തലവന്‍ പ്രഫ. ജി. അരുണ്‍കുമാര്‍ പറഞ്ഞു.
വൈറസ് ബാധ കണ്ടെത്തിയതോടെ കനത്ത ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
* പനി, തലവേദന, മയക്കം, തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധചികിത്സ തേടണം; സ്വയംചികിത്സ അരുത്.
* വവ്വാല്‍, പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുത്.
* മാമ്പഴം പോലുള്ള ഫലങ്ങള്‍, പുറമേ സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം ഉപയോഗിക്കുക.
* വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍നിന്നു ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
* രോഗികളുടെ ശരീരസ്രവങ്ങളില്‍നിന്നാണു െവെറസ് പകരുന്നത്.
* പരിചരിക്കുന്നവര്‍ മുഖാവരണവും െകെയുറയും ധരിക്കണം.
* കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2376063.
* രോഗം ബാധിച്ച് 5-14 ദിവസങ്ങള്‍ക്കമേ ലക്ഷണങ്ങള്‍ പ്രകടമാകൂ.
* െവെറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന മസ്തിഷ്‌കജ്വരമാണു മരണകാരണമാകുന്നത്.
* രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം കഴുകിയുണക്കി സൂക്ഷിക്കണം.
എന്താണ് നിപ്പാ വൈറസ്?
1997 ന്റെ തുടക്കം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്കെത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി.എന്നാൽ സത്യത്തിൽ ഈ അവസ്ഥ ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോഴാണ്. ഇരുന്നൂറിൽ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർധിച്ചു.
ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.
ഈ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിൻറെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
രോഗലക്ഷണങ്ങൾ
അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
മുൻകരുതലുകൾ:
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.
രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
രോഗം വന്നു മരണമടഞ്ഞ ആളിൽ നിന്നും രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ:
മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.
മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്.കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു; കേരളത്തിൽ സംഭവിച്ച ഈ മരണങ്ങൾ നിപ്പാ വൈറസ് ബാധിച്ചത് മൂലമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും നിപ്പാ വൈറസ് ബാധയുടെ ചില പൊതുവായ വിവരങ്ങളും പ്രതിരോധമാർഗങ്ങളും വിവരിച്ചു എന്ന് മാത്രം.ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ നമുക്ക് കരുതൽ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്സാപ്പ് സന്ദേശങ്ങൾ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങൾ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം