കോളേജില്‍ അഴിഞ്ഞാടിയ മൂന്ന് മലയാളി പെണ്‍കുട്ടികളും ജയിലില്‍; റാഗ് ചെയ്ത് മുങ്ങിയ മറ്റൊരു പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

karnataka-nursing-student

കോഴിക്കോട്: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി അശ്വതിയെ റാഗ് ചെയ്ത മൂന്നു സീനിയര്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍ നാലാം പ്രതിക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. കേസിലെ മറ്റൊരു പ്രതി മുങ്ങുകയുണ്ടായി. സീനിയര്‍ വിദ്യാര്‍ഥിനി ശില്പയാണ് മുങ്ങിയത്. ശില്പയെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് കലബുറഗി ജില്ലാകോടതി മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഇതില്‍ ആതിര, ലക്ഷ്മി എനിവരെ കലബുറഗി സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കൃഷ്ണപ്രിയയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . രക്ഷാകര്‍ത്താക്കള്‍ പഠിക്കാന്‍ അയച്ച വിദ്യാര്‍ഥിനികള്‍ റാഗിങ്ങിന്റെ പേരില്‍ അഴിഞ്ഞാടിയാണ് ഒടുവില്‍ അന്യ നാട്ടിലെ സെന്‍ട്രല്‍ ജയിലില്‍ ഇടം കണ്ടെത്തിയത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്വതിയുടെ റൂംമേറ്റായ ചമ്രവട്ടം സ്വദേശിനി സായ് നികിതയാണ് പോലീസിനു ഈ വില്ലത്തി മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ നിര്‍ണ്ണായക മൊഴി നല്‍കിയത് . ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് പ്രതികളെ കര്‍ണാടക പോലീസ് അറസ്റ്റുചെയ്തത്. ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോലീസ് ഇതിനിടെ അശ്വതിയുടെ മൊഴി രേഖപ്പെടുത്താനായി കര്‍ണാടക ഡിവൈഎസ്പി ജാന്‍വി ഇന്ന് കോഴിക്കോട്ടെത്തില്ലെന്നാണ് വിവരം. ഇവര്‍ കോഴിക്കോട്ട് എത്തിയശേഷമെ, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ മൊഴിയെടുക്കാന്‍ സാധ്യതയുള്ളുവെന്ന് സിറ്റി പോലീസ് അറിയിച്ചു.

ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം ഇന്നലെ എത്തിയ ഒന്‍പതംഗ സംഘത്തിന് പോലീസ് ക്ലബില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ വ്യഴാഴ്ച തന്നെ കര്‍ണാടക പോലീസിന് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കോഴിക്കോട്ടെത്തിയത്. റാഗിംഗിന് ഇരയായ അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ അന്വേഷണ സംഘം കൈക്കൊള്ളും. അതേസമയം ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ ആരോഗ്യ നിലയില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ട്യൂബിട്ട് ദ്രാവകരൂപത്തിലെ ഭക്ഷണമാണ് നല്‍കുന്നത്. അന്നനാളം ചുരുങ്ങിയതിനാലാണ് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത്.

ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കാനായി ഇന്ന് എന്‍ഡോസ്‌കോപ്പിക്കു വിധേയയാക്കും.അതേസമയം റാഗിംഗ് കേസിനു പുറമേ വിദ്യാര്‍ഥികള്‍ക്കു മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനു കര്‍ണാടക കേളജ് അധികൃതര്‍ക്കെതിരെയും കര്‍ണാകട പോലീസ് കേസെടുത്തിട്ടുണ്ട്. കേരള പോലീസ് കൈമാറിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ വിദ്യാര്‍ഥിനികളെയും കോളജ് പ്രിന്‍സിപ്പല്‍ എസ്തറിനെയും ജീവനക്കാരെയും വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Top