നൈക്ക ഐപിഒയ്ക്ക് അപ്‌സ്റ്റോക്ക് വഴി അപേക്ഷിക്കാം

കൊച്ചി:  ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നു വരെ നടത്തുന്ന നൈക്ക ഐപിഒയ്ക്ക് അപ്‌സ്റ്റോക്ക് വഴി അപേക്ഷിക്കാം.  1085 രൂപ മുതല്‍ 1125 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്.  5324 രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. കുറഞ്ഞത് 12 ഓഹരികള്‍ക്കും പരമാവധി 168 ഓഹരികള്‍ക്കും അപേക്ഷിക്കാം.

60 ലക്ഷം ഉപഭോക്താക്കളുളള ഇന്ത്യയിലെ മുന്‍നിര നിക്ഷേപ സംവിധാനങ്ങളിലൊന്നായ അപ്‌സ്റ്റോക്ക് ഏറ്റവും ലളിതമായ രീതിയില്‍ നിക്ഷേപം നടത്താനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്.  അപ്‌സ്റ്റോക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്‍കുകയും നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ഐപിഒ തെരഞ്ഞെടുക്കുകയും ചെയ്ത് പ്രൈസ് ബാന്‍ഡിനുള്ളില്‍ മൂന്നു ബിഡുകള്‍ വരെ നല്‍കാം.  യുപിഐ മാന്‍ഡേറ്റ് സ്വീകരിച്ച് ഫണ്ട് ബ്ലോക്ക് ചെയ്യുകയും വേണം.

മറ്റ് ഐപിഒകള്‍ക്കും ഇതേ രീതിയില്‍ അപ്‌സ്റ്റോക്ക് വഴി അപേക്ഷിക്കാം. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് മുപ്പതിലേറെ കമ്പനികളാണ് ഐപിഒ നടത്താന്‍ പദ്ധതിയിടുന്നത്

Top