പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

കോട്ടയം: വൈക്കം ഇത്തിപ്പുഴയില്‍ മുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. ഇത്തിപ്പുഴ സ്വദേശി രാധ (45), മകന്‍ സുബിന്‍ (23) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ അമ്മയെ രക്ഷാക്കാനുള്ള ശ്രമത്തിനിടെയാണ് സുബിനും മരിച്ചത്. മുറ്റത്ത് നില്‍ക്കുമ്പോള്‍ വൈദ്യുതി ലൈന്‍ രാധയുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു.

ഇതുകണ്ട് അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും ഷോക്കേറ്റത്.
രാവിലെ പല്ലുതേക്കാന്‍ ഇറങ്ങിയതായിരുന്നു രാധ. അമ്മയുടെ ഒച്ച കേട്ട് ഓടിയെത്തിയതായിരുന്നു സുബിന്‍. വീടിനു പുറത്ത് വഴുവഴുക്കലുണ്ടായിരുന്നു. അതില്‍ തെന്നി അമ്മ വീണതാകാമെന്നു കരുതിയാണ് സുബിന്‍ എത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു. രാധയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നൂള്ളു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top