ഒഐസിസി യൂത്ത് വിങ്ങിന്റെ നേത്രൃത്വത്തിൽ സമാഹരിച്ച വിദ്യാഭ്യാസ സഹായ ഫണ്ട് കെപിസിസി പ്രസിഡണ്ട് കെസുധാകരൻ കൈമാറി

കുവൈറ്റ്: ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അന്തരിച്ച ഒഐസിസി കുവൈത്തിന്റെ സജീവപ്രവർത്തകനും,കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക വേദികളിലെ നിറസാനിദ്ധ്യവുമായിരുന്ന അൻവർ സാദത്ത് അനസിന്റെ മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനായി സ്വരൂപിച്ച സഹായനിധി ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി കോഴിക്കോട് ഡിസിസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ അൻവർ സാദത്ത് അനസിന്റെ കുടുംബത്തിന് കൈമാറി.

കെപിസിസി വർക്കിംഗ് പ്രസിഡണ്ട്മാരായ കൊടിക്കുന്നിൽ സുരേഷ് എംപി,പിടി തോമസ് എം.എൽ.എ,ടി സിദ്ധിക് എം.എൽ.എ ,കോഴിക്കോട് എം.പി എംകെ രാഘവൻ,കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ,ആദം മുൽസി,എൻ.സുബ്രഹമണ്യൻ തുടങ്ങി നിരവധിനേതാക്കൾ പങ്കെടുത്തു.

Top