തിരുവല്ലയിൽ വയോധിക വീടിനുള്ളില്‍ പൂർണമായും പൊള്ളലേറ്റ് മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവല്ല: വയോധികയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. നെടുമ്പ്രം കോച്ചാരിമുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(83)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം സംബന്ധിച്ച് ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ഇന്നലെ രാവിലെ 11.30 മണിയോടെയാണ് ഏലിയാമ്മയുടെ മൃതദേഹം കിടപ്പുമുറിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബന്ധുക്കളും സമീപവാസികളും എത്തുമ്പോഴേക്ക് മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

സംഭവം സംബന്ധിച്ച് അടുത്ത ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സാഹചര്യ തെളിവുകള്‍ ശേഖരിക്കുകയും അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

Top