ന്യൂഡൽഹി: രാജ്യത്ത് ഭീതിപരത്തി ഒമിക്രോൺ കേസുകൾ വ്യാപിക്കുന്നു. ഇതുവരെ 213 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയും ഡൽഹി, മഹാരാഷ്ട്രയിലുമാണ്.
ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് പുറമേ തെലുങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14), ഉത്തർപ്രദേശ്(രണ്ട്), ആന്ധ്രപ്രദേശ്(ഒന്ന്), ചണ്ഡിഗഢ് (ഒന്ന്), തമിഴ്നാട് (ഒന്ന്) പശ്ചിമബംഗാൾ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ ബാധിതരിൽ 77 പേർ രോഗമുക്തരായി.
ഇതിനൊപ്പം കോവിഡ് കേസുകളും വർദ്ധിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കോവിഡ് കേസുകളിൽ ഇന്ന് 18 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് 6,317 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.