ന്യൂഡൽഹി: രാജ്യത്ത് കോവിഡിനൊപ്പം ഒമിക്രോൺ കേസുകളും വർധിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം 781 പേർക്കാണ് രോഗം. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 238 കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,195 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 44 ശതമാനം കൂടുതൽ കേസുകളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 7347 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 3,42,51,292 പേരാണ് രാജ്യത്ത് ആകെ രോഗമുക്തരായത്. 77,002 പേരാണ് നിലവിൽ രോഗികളായി തുടരുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക