അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി ഇരുപത്തിയൊന്നുകാരി. ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടുന്നു.ഇതൊക്കെ നടക്കുമോ ?സംശയിച്ചേക്കാം …എന്നാല്‍ ശരിയാണ്.ഇരുപത്തി ഒന്നുകാരിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ സന്തോഷകരമായ ജീവിതം.അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി സന്തോഷകരമായ വിവാഹജീവിതം നയിക്കുകയാണ് ഡെറാഡൂണിലെ രാജോ വര്‍മ്മയെന്ന 24കാരി.ഇങ്ങനെ രാജോ മാത്രമല്ല, ഡെറാഡൂണിലെ ഗ്രാമങ്ങളില്‍ ഇത്തരം നിരവധി പേരുണ്ട്. ഡെറാഡൂണിലെ ചില ഗ്രാമങ്ങളിലെ ആചാര പ്രകാരമാണ് യുവതികള്‍ ഭര്‍ത്താവിന്റെ സഹോദരന്‍മാരെക്കൂടി വിവാഹം കഴിക്കുന്നത്.
നാല് വര്‍ഷം മുമ്പാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജുവിനെ രാജോ വിവാഹം കഴിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബൈജുവിന്റെ സഹോദരന്‍മാര്‍ക്ക് കൂടി രാജോ ഭാര്യയായി. രാജോയും അഞ്ച് ഭര്‍ത്താക്കന്‍മാരും ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമാണ് രാജോ കിടക്ക പങ്കിടുന്നത്. രാജോയ്ക്കും അഞ്ച് ഭര്‍ത്താക്കന്‍മാര്‍ക്കും കൂടി ഒരു മകനുണ്ട്.ആ മകന്റെ അച്ഛന്‍ ആരാണെന്ന് രാജോയ്ക്ക് അറിയില്ല. ഇപ്പോള്‍ രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നുവെങ്കിലും അഞ്ച് ഭര്‍ത്താക്കന്‍മാരില്‍ ആരാണ് ഭര്‍ത്താവെന്ന് രാജോയ്ക്ക് ഒരു പിടിത്തവുമില്ല.
മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി തനിക്ക് അഞ്ച് ഭര്‍ത്താക്കന്‍മാരുടെ സ്‌നേഹം ലഭിക്കുന്നതില്‍ തൃപ്തയാണെന്ന് രാജോ പറഞ്ഞു. നിയമപരമായി താന്‍ വിവാഹം കഴിച്ച ഭാര്യയെ സഹോദരന്‍മാര്‍ക്ക് കൂടി പങ്കുവയ്ക്കുന്നതിന് ആദ്യ ഭര്‍ത്താവ് ബൈജുവിനും ഒരു കുഴപ്പവുമില്ല. രാജോയുടെ അമ്മയും മൂന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയായിരുന്നു. അതുകൊണ്ടു തന്നെ വിവാഹത്തിന് ശേഷം ഒന്നിലധികം പേര്‍ക്ക് ഭാര്യയാകുന്നതിനോട് രാജോയ്ക്ക് എതിര്‍പ്പില്ല. സ്ത്രീപുരുഷ അനുപാതത്തിലെ വ്യത്യാസവും പഴയ മാമൂലുകള്‍ പിന്തുടരുന്നതുമാണ് ഇപ്പോഴും ഇവിടെ ബഹുഭര്‍തൃത്വം നിലനില്‍ക്കാന്‍ കാരണം.