ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കി പൗരത്വ നടപടികൽ ഓൺലൈനാക്കാൻ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും .പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ മൂന്നു രാജ്യങ്ങളിൽനിന്നു മുസ്ലിംകൾ ഒഴികെയുള്ള ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈൻ വഴിയാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പൗരത്വ നടപടികളിൽനിന്നു സംസ്ഥാനങ്ങളെ പൂർണമായി അകറ്റിനിർത്താൻ ഉദ്ദേശിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നീക്കം. പാർലമെന്റിൽ പാസാക്കിയ നിയമനുസരിച്ചു പൗരത്വ നടപടികളുടെ ചുമതല ജില്ലാ മജിസ്ട്രേറ്റിനായിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടപ്പാക്കില്ലെന്ന് ഉറച്ച നിലപാട് എടുത്തതോടെയാണ് കേന്ദ്രം പുതിയ തന്ത്രവുമായി രംഗത്തെത്തിയത്.
അപേക്ഷ നൽകുന്നതും രേഖകൾ പരിശോധിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ജില്ലാ മജിസ്ട്രേറ്റിൽനിന്നു മാറ്റി പകരം മറ്റൊരു സമിതിയെ ഏൽപ്പിച്ചു പൂർണമായി ഓണ്‍ലൈനാക്കി മാറ്റുകയാണു ലക്ഷ്യം. നടപടിക്രമങ്ങൾ പൂർണമായും ഓണ്‍ലൈനാക്കുന്നതോടെ സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ ഇടപെടാൻ കഴിയില്ലെന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കത്തിന് പിന്നിലെ ശ്രദ്ധേയമായ വസ്തുത. കേരള നിയമസഭ പൗരത്വനിയമ ഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.
പശ്ചിമ ബംഗാളും കടുത്ത എതിർപ്പുകൾ ഉയർത്തുന്നുണ്ട്. രാജസ്ഥാൻ, പഞ്ചാബ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും നിയമം നടപ്പാക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതു തടയാൻ സംസ്ഥാനങ്ങൾക്കു സാധിക്കില്ലെങ്കിലും പൗരത്വം നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ സംസ്ഥാനത്തിനു കൂടി പങ്കാളിത്തമുണ്ട്. നിലവിലുള്ള നടപടിക്രമം അനുസരിച്ച് ജില്ലാ കളക്ടർ/മജിസ്ട്രേറ്റ് മുഖേനയാണ് പൗരത്വത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു കഴിയില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമ സഭ പാസ്സാക്കിയ പ്രമേയം ഭരണഘടനയ്ക്ക് നാണക്കേടാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാവ് നഖ്വി. പാര്‍ലമെന്റിന്റെയും നിയമ സഭകളുടെയും കടമകളെക്കുറിച്ച് ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ എടുത്തവര്‍ തന്നെ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും നിരുത്തവാദ പരമാണെന്നും അദ്ദേഹം പറഞ്ഞു.ലോകസഭയും രാജ്യസഭയും പൗരത്വ ഭേദഗതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയമം നടപ്പിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ നിയമത്തെ മറികടക്കാനുള്ള ശ്രമം ഭരണഘടനയെയും പാര്‍ലമെന്റിനെയും ഒരു പോലെ അപമാനിക്കുന്നതാണെന്ന് മുക്താര്‍ അബ്ബാസ് നഖ്വി കൂട്ടിച്ചേര്‍ത്തു.