ഒന്നല്ലോ നാം ഇന്ത്യക്കാര്‍ ; ഗാന്ധി സ്മൃതി മതേതര സദസ്സ് നാളെ

കോട്ടയം:
വൈഎംസിഎ കോട്ടയം സബ് റീജിയന്റെ നേതൃത്വത്തില്‍ കോട്ടയം വൈഎംസിഎയുടെ സഹകരണത്തിലും ഗാന്ധി സ്മൃതി മതേതര സദസ് ‘ഒന്നല്ലോ നാം ഇന്ത്യക്കാര്‍’ ഒക്‌ടോബര്‍ ഒന്നിന് വൈകുന്നേരം 4.30നു കോട്ടയം വൈഎംസിഎയില്‍ നടക്കും. ജസ്റ്റിസ് കെ.ടി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിക്കും. സിഎസ്‌ഐ ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാതിപതി പ്രജഞാനനന്ദ തീര്‍ഥപാദര്‍, താഴത്തങ്ങാടി ഇമാം ഇലവുപാലം ഷംസുദീന്‍ മന്നാനി, കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, റീജിയന്‍ ചെയര്‍മാന്‍ ജോസ് ജി. ഉമ്മന്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. അനില്‍ കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി നാരായണന്‍ നമ്പൂതിരി, കോട്ടയം വൈഎംസിഎ പ്രസിഡന്റ് ജോബി ജെയ്ക്ക് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ് എന്നിവര്‍ സംസാരിക്കും.

Top