ഉമ്മന്‍ ചാണ്ടിയുടെ ഗൂഡനീക്കം !..സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ എതിര്‍ത്തും നിയമസഭയില്‍ രമേശിന് പാരയായി ഉമ്മന്‍ ചാണ്ടി.നിയമസഭയിലെ നടത്തിയ ഇടപെടല്‍ പ്രതിപക്ഷ സമരത്തെ തകര്‍ക്കാനും.ചെന്നിത്തലയെ ഒറ്റപ്പെടുത്തുവാന്‍’എ’ഗ്രൂപ്പും

തിരുവനന്തപുരം: പ്രതിപക്ഷത്ത് പാര പണിത് ഉമ്മന്‍ ചാണ്ടി .ഈ നിയമസഭയില്‍ നടത്തിയ ഇടപെടല്‍ തന്ത്രപൂര്‍വമായി സര്‍ക്കാരിനെ അനുകൂലിച്ചും പ്രതിപക്ഷ സമരത്തെ തകര്‍ക്കാനായ നീക്കവും നടത്തി.രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തി മുന്നോട്ട് പോകാന്‍ എ’ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും നടത്തുന്ന കറുത്ത കരുനീക്കത്തിന്റെ ഭാഗമാണ് നിയമസഭയില്‍ ഇവരുടെ നിസംഗത ഭരണപക്ഷത്തിന് അനുകൂലമായ തീരുമാനത്തിനും കാരണമെന്നും സൂചനയും ആരോപണവും ഉയരുന്നുണ്ട്.യു.ഡി.എഫിന്റെ നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ സഹകരണം കുറച്ചുകൊണ്ടുള്ള പ്രതികാരനടപടികളാണ് ഇപ്പോള്‍’എ’ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്ന തന്ത്രം.
ഈ നിയമസഭ നിലവില്‍ വന്നശേഷം ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ നിയസഭയ്ക്കുള്ളില്‍ ഇല്ലെന്ന് തന്നെ പറയാം. ഈ സമ്മേളനത്തില്‍ തന്നെ അദ്ദേഹം നടത്തിയ ഒരു ഇടപെടല്‍ യു.ഡി.എഫിനെതിരെ ഭരണപക്ഷം ആയുധമാക്കുകയും ചെയ്തു.പ്രതിപക്ഷസമരത്തെ തകര്‍ക്കാനുള്ള തന്ത്രപരമായ നീക്കാമായിരുന്നു അതെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു. മെഡിക്കല്‍ പി.ജി. സീറ്റിലെ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിക്കൊണ്ടിരുന്ന പ്രക്ഷോഭത്തിനിടയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. സര്‍ക്കാരിന് മറ്റ് വഴിയില്ലെന്ന് തനിക്ക് ബോദ്ധ്യമുണ്ടെന്നും അതുകൊണ്ട് സ്വാശ്രയമാനേജുമെന്റിനെക്കൊണ്ട് മിടുക്കരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിക്കുമോയെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ഫീസ് വര്‍ദ്ധനയില്‍ സ്വാശ്രയമാനേജ്‌മെന്റും സര്‍ക്കാരും തമ്മില്‍ അഴിമതി വരെ ആരോപിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്കും യു.ഡി.എഫിനും ലഭിച്ച തിരിച്ചടിയായിരുന്നു സത്യത്തില്‍ ആ ഇടപെടല്‍ എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. അതോടൊയാണ് സര്‍ക്കാരിനെതിരെയുള്ള യു.ഡി.എഫിന്റെ നിയമസഭയിലെ നീക്കത്തിന്റെ മുനയൊടിഞ്ഞതും.WEB EXCLUSIVE OOMMAN-CHANDY -RAMESH OPPOSITION

ഇപ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തുന്ന രീതിയാണ് പ്രധാനമായും എ ഗ്രൂപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്നാണ് ആരോപണം. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിതീര്‍ത്ത് നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ തന്റെ കൈകളില്‍ എത്തിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഗൂഢനീക്കമാണെന്ന് കരുതേണ്ടിവരുമെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും കൈവിട്ടശേഷം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ രമേശ് ചെന്നിത്തലയിലും കെ. മുരളീധരനിലും വി.ഡി. സതീശനിലും മാത്രമായി ഒതുങ്ങുകയാണ്.
കഴിഞ്ഞ സമ്മേളനത്തിലും നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലുകള്‍ തീരെയുണ്ടായില്ല. ഇന്ന് യു.ഡി.എഫ് നിയമസഭാകക്ഷിയില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ പരിചയമുള്ള വ്യക്തിയെന്ന നിലയില്‍ അദ്ദേഹം സ്വീകരിക്കുന്ന നിസ്സംഗത മുന്നണിയെ വല്ലാത്ത പ്രതിസന്ധിയിലാക്കുകയാണ്.
ഇന്നലെ അവസാനിച്ച നിയമസഭാ സമ്മേളനത്തില്‍ പല ദിവസവും ഉമ്മന്‍ചാണ്ടി സഭയില്‍ തന്നെയുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടി മാത്രമല്ല, മറ്റ് മികച്ച നിയമസഭാസാമാജികരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ഇടപെടലുകളും വളരെ കുറച്ചുമാത്രമേയുണ്ടാകുന്നുള്ളു. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ തീരുമാനിച്ചതു മുതല്‍ എ ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ഇത്തരം നിസ്സംഗതയുണ്ടെന്ന് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍കാലങ്ങളില്‍ മികച്ച നിയമസഭാപ്രവര്‍ത്തനം കാഴ്ചവച്ചിരുന്ന പി.ടി. തോമസുപോലും ഇക്കുറി ദയനീയപരാജയമാകുകയാണ്. ഇത് യു.ഡി.എഫില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. പൊതുവേ ദുര്‍ബലമായ പ്രതിപക്ഷമുള്ള സാഹചര്യത്തില്‍ ഉള്ളവര്‍ തന്നെ മാറിനില്‍ക്കുകയാണെങ്കില്‍ അത് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന് മുന്നണി വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.

Top