തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്‌ക്ക് രാഷ്ടീയരംഗത്തുള്ള നിലനിൽപിനായി ആരുടെയും മറവേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകിൽ നിന്ന് കളിക്കുകയാണെന്ന തിരുവഞ്ചിയൂർ രാധാകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിലും ദേശീയ തലത്തിലും എല്ലാ സ്ഥാനങ്ങളും വഹിച്ച നേതാവാണ് രമേശെന്നും തന്റെ മറയുടെ ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ദീര്ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണ് രമേശ് ചെന്നിത്തലയെന്ന് ഉമ്മൻ ചാണ്ടി. ചർച്ചക്ക് തയ്യാറാണ് അത് സംബന്ധിച്ച തീരുമാനം കെപിസിസിയാണ് അറിയിക്കേണ്ടത്.
ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചിയൂർ രാധാകൃഷ്ണൻ രാവിലെ രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടിയെ മറയാക്കി പുറകിൽ കളിക്കരുതെന്നായിരുന്നു തിരുവഞ്ചിയൂരിന്റെ വിമർശനം. നടത്തിയ പ്രസ്താവനയിൽ ചെന്നിത്തല പശ്ചാത്തപിക്കും എന്ന് കരുതുന്നു. തീകെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കൊളുത്തി ആളിക്കത്തിക്കരുത്. നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തത്. പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചിയൂർ രാധാകൃഷ്ണൻ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റ് നൽകിയ സ്വീകരണ സമ്മേളനത്തിൽവെച്ചാണ് രമേശ് ചെ്ന്നിത്തല പുതിയ നേതൃത്വത്തിനെതിരെ വിമർശം ഉന്നയിച്ചത്.
രമേശ് ചെന്നിത്തല വേദിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഉമ്മൻചാണ്ടി മുതിർന്നില്ല. ഓരോരോരുത്തർക്കും ഓരോ അഭിപ്രായമാണ് ഉള്ളതെന്ന് ഉമ്മൻ ചാണ്ടി. അതേസമയം ടി സിദ്ദിഖ് നൽകിയ പ്രതികരണത്തോടും ഉമ്മൻ ചാണ്ടി മൗനം പാലിച്ചു. അതേസമയം രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം.
ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പിറകിൽ ഒളിക്കരുതെന്നും തിരുവഞ്ചൂർ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് രമേശ് ചെന്നിത്തല പ്രസംഗിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കി. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണെന്നും, അത് മനസിലാക്കി വേണം പ്രതികരിക്കേണ്ടത്. പുതിയ കെ.പി.സി.സി നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം നടത്തി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കരുതെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ല. സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സമീപനവും പദ്ധതിയുമാണ് കെ. സുധാകരൻ നടപ്പാക്കുന്നതെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.