ഓപ്പറേഷൻ പി ഹണ്ട് ; ജില്ലയിൽ വ്യാപക റെയ്ഡ്

കോട്ടയം :
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും
പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ പൊലീസ് നടപടി . കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐ.പി.എസ്സിന്റെ നിർദേശാനുസരണം നടന്ന റെയ്ഡിൽ അൻപതോളം മൊബൈൽ ഫോണുകൾ പടിച്ചെടുക്കുകയും രണ്ടു പേർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു . കുട്ടികൾക്കെതിരെ ലൈം​ഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനായി
ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഓ മാർക്ക്
ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു . വരും ദിവസങ്ങളിലും
കുട്ടികൾക്കെതിരെയുള്ള അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
റെയ്ഡിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്
സുരേഷ് കുമാർ, ജില്ലയിലെ സബ് ഡിവിഷൻ ഡി.വൈഎസ് പിമാർ,
എസ്എച്ച് ഒ മാർ എന്നിവർ പങ്കെടുത്തു.

Top