വെജിറ്റബിള്‍ പിസ ഓഡര്‍ ചെയ്ത 17 കാരിയ്ക്കു കിട്ടിയത് ?

വേഗനില്‍ വെജിറ്റബിള്‍ പിസ ഓഡര്‍ ചെയ്ത 17 കാരിയ്ക്കു മുമ്പിൽ  എത്തിയ സാധനം കണ്ടു ചിരിയടക്കാനായില്ല. ഗാബി ജാര്‍വിസ് എന്ന പെണ്‍കുട്ടിയ്ക്കാണു കൈയിലെ കാശ് നഷ്ടപ്പെട്ടത്. വിശന്നു പൊരിഞ്ഞെത്തിയ ഗാബി റസ്റ്റോറന്റില്‍ നിന്നു വെജിറ്റബിള്‍ പിസ ഓഡര്‍ ചെയ്തു.

എന്നാല്‍ പിസ്സ എന്ന പേരില്‍ ഗാബിക്കു നല്‍കിയത് ഒരു പ്ലേറ്റ് നിറയെ അരിഞ്ഞ സവോളയും തക്കാളിയും ആയിരുന്നു. ഉടനെ തന്നെ ഗാബി അതിന്റെ ചിത്രങ്ങള്‍ എടുത്തു സോഷില്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പണവും പോയി വിശപ്പും മിച്ചം എന്നു ഗാബി പറയുന്നു

Top